റിയാദ്: സൗദി അറേബ്യയുമായുളള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കാല ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സംഗമം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ 30 രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും 6000 ചെറുകിട വന്‍കിട നിക്ഷേപകരും പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള തലത്തില്‍ വരെ നിക്ഷേപം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് ആഗോള നിക്ഷേപകരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പ്രധാനമന്ത്രി, സൗദി