അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം

November 23rd, 2022

qatar-world-cup-2022-saudi-arabia-beat-argentina-in-group-c-tournament-ePathram
ദോഹ : ഫിഫ ലോക കപ്പ് ഫുട് ബോള്‍ മത്സരത്തില്‍ സൗദി അറേബ്യക്ക് തിളക്കമാര്‍ന്ന വിജയം. ഗ്രൂപ്പ് സി യില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്കാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന യെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. അര്‍ജന്‍റീനക്ക് എതിരേ സൗദി അറേബ്യ നേടുന്ന ആദ്യ ജയം. ലോക കപ്പ് ഫുട് ബോള്‍ ചരിത്രത്തില്‍ അര്‍ജന്‍റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണ് ഇത്.

ദേശീയ ടീമിന്‍റെ വിജയം ആഘോഷിക്കുവാന്‍ സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവന ക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗദിയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്; നരേന്ദ്ര മോദി

October 30th, 2019

modi_epathram

റിയാദ്: സൗദി അറേബ്യയുമായുളള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കാല ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സംഗമം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ 30 രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും 6000 ചെറുകിട വന്‍കിട നിക്ഷേപകരും പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള തലത്തില്‍ വരെ നിക്ഷേപം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് ആഗോള നിക്ഷേപകരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

June 16th, 2019

murtaja-qurisis_epathram

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച 18 കാരന്റെ വധശിക്ഷ സൗദി റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് സൗദിഭരണകൂടം വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.

സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധ സൈക്കിള്‍ റാലി നടത്തിയെന്ന കുറ്റമാരോപിച്ചാണ് അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന മുര്‍തജ ഖുറൈരിസിനു സൗദി വധശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പു ചെയ്ത കുറ്റത്തിനു 18 കാരനു വധശിക്ഷ വിധിച്ചതിനെതിരേ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കാനുള്ള അധികൃതരുടെ നടപടി. മുര്‍തജ ഖുറൈരിസിനെ 2022ല്‍ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« പാക് പൗരന്മാര്‍ ജൂണ്‍ 30 ന് മുമ്പ് സ്വത്ത് വെളി പ്പെടുത്തണം : ഇമ്രാന്‍ ഖാന്‍
മുഹമ്മദ് മുർസി അന്തരിച്ചു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine