മോസ്കോ: രാജ്യത്ത് സാമൂഹ്യ അസമത്വം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമത വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഭഗവത്ഗീത റഷ്യയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. സൈബീരിയയില്‍ നിന്നുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ ഭഗവദ്ഗീതയ്ക്കെതിരെ ടോംസ്ക് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ മറ്റു മതങ്ങളോട് വിദ്വേഷം വളര്‍ത്താന്‍ കാരണമാകും എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ടോംസ്ക് കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ഭഗവത്ഗീത നിരോധിക്കാനുള്ള നേക്കത്തിനെതിരെ ഉടന്‍ ഇടപെടണമെന്ന് റഷ്യയിലെ 15,000 ഓളം വരുന്ന ഇന്ത്യക്കാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം