മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ 500 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും കൂടാനു സാധ്യത. കനത്ത മഴയും കാറ്റും ദുരിതം വിതച്ച ഇവിടെ രക്ഷാപ്രവര്‍ത്തനം ഇനിയും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി നില്‍ക്കുന്നത്. കനത്ത മഴയില്‍ പലയിടത്തുമുണ്ടായ മലയിടിച്ചിലാണ് മരണസംഖ്യ കൂടാന്‍ കാരണമായത്. മണ്ണിനടിയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ടാകുമെന്ന് കരുതുന്നു. തെക്കന്‍ ഫിലിപ്പീന്‍സിലെ തീരദേശ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
-