
ബാഗ്ദാദ് : ഇറാഖിൽ വിവിധ ഭാഗങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പൂർണ്ണമായി പിൻവാങ്ങിയതിനെ തുടർന്ന് ഇറാഖിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഞായറാഴ്ച്ച നടന്ന സ്ഫോടന പരമ്പര. ഞായറാഴ്ച്ചത്തെ ആക്രമണങ്ങൾക്ക് ഇതു വരെ ഒരു സംഘവും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ അമേരിക്കൻ സൈന്യം 9 മാസങ്ങൾക്ക് മുൻപ് പിൻവാങ്ങിയതിനെ തുടർന്ന് പ്രാദേശികമായ ഒരു അൽ ഖൈദാ സംഘവും സുന്നി ഇസ്ലാമിക വിഭാഗത്തിൽ പെടുന്ന ചില സംഘങ്ങളും നിരവധി അക്രമണങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്.
- ജെ.എസ്.




























