ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയില്‍ ആരംഭിച്ച് ലോകമെങ്ങും അലയടിച്ച പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ക്ക് ടൈം മാസികയുടെ അംഗീകാരം. 2011 ലെ വിശിഷ്ട വ്യക്തിയായി ടൈം മാസിക തെരഞ്ഞെടുത്തത് പ്രതിഷേധത്തിന്റെ പ്രതീകമായി “ദ പ്രോട്ടെസ്ട്ടര്‍” അഥവാ ആഗോള രാഷ്ട്രീയത്തെ തന്നെ ഈ “പ്രതിഷേധക്കാരന്‍” സ്വാധീനിച്ചതായി ടൈം മാസിക വിലയിരുത്തി. ഒരു വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് ലോക സംസ്ക്കാരത്തെ തന്നെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തിക്കോ വസ്തുവിനോ ആണ് ഈ ബഹുമതി നല്‍കി പോരുന്നത്.
ലോകമെമ്പാടും ജനശക്തി സങ്കല്‍പ്പങ്ങളെ പുനര്‍ നിര്‍വചിക്കാന്‍ ഈ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞതാണ് ഈ ബഹുമതി പ്രതിഷേധക്കാരന് നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് ടൈം മാസിക പറയുന്നു.
കഴിഞ്ഞ വര്‍ഷം ഈ ബഹുമതി ലഭിച്ചത് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കെര്‍ബര്‍ഗ്ഗിനാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, ബഹുമതി, മനുഷ്യാവകാശം