ന്യൂയോര്‍ക്ക് : ഐക്യ രാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ സിറിയക്ക് എതിരെ വോട്ടു രേഖപ്പെടുത്തി. സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. സിറിയന്‍ പ്രസിഡണ്ട് ബഷാര്‍ അല്‍ ആസാദ് സ്ഥാനം ഒഴിയണം എന്നാണ് പ്രമേയത്തിലെ ആവശ്യം.
റഷ്യയും ചൈനയും പ്രമേയത്തിനെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ ഒരു പ്രമേയത്തിനെ എതിര്‍ത്ത ഇന്ത്യ ഇത്തവണ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞു സിറിയക്ക് എതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്.
സിറിയന്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തി ബാഹ്യമായ ഒരു പരിഹാരം അടിച്ചേല്‍പ്പിക്കുക എന്ന തെറ്റായ സമീപനമാണ് ഈ പ്രമേയത്തിന് പുറകില്‍ എന്ന് റഷ്യ പ്രതികരിച്ചു.
- ജെ.എസ്.