ലണ്ടന്‍ : താന്‍ ബ്രിട്ടീഷ് മാദ്ധ്യമ രംഗത്ത് നിന്നും പിന്‍വാങ്ങുകയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിവാദ മാദ്ധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക് “സണ്‍ ഓണ്‍ സണ്‍ഡേ” എന്ന പേരില്‍ സണ്‍ ടാബ്ലോയിഡിന്റെ ഞായറാഴ്ച പതിപ്പ് പുറത്തിറക്കും എന്ന് പ്രഖ്യാപിച്ചു. നാല്‍പ്പതു വര്‍ഷത്തിലേറെ കാലം ബ്രിട്ടീഷ് മാദ്ധ്യമ രംഗം അടക്കി വാണ മര്‍ഡോക്കിന് എതിരെ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി വാര്‍ത്തകള്‍ ചോര്‍ത്തി ചൂടുള്ള വാര്‍ത്തകള്‍ നല്‍കുവാന്‍ മത്സരിച്ച സണ്‍ റിപ്പോര്‍ട്ടര്‍മാര്‍ പോലീസ് അന്വേഷണത്തില്‍ പിടിക്കപ്പെട്ടിരുന്നു. ഒട്ടേറെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയ വിവാദത്തില്‍ പെട്ട മര്‍ഡോക്ക് പൊടുന്നനെ തന്റെ “ന്യൂസ് ഓഫ് ദ വേള്‍ഡ്” പത്രം നിര്‍ത്തലാക്കിയിരുന്നു. ഇതിന് പകരമാണ് ഇപ്പോള്‍ “സണ്‍ ഓണ്‍ സണ്‍ഡേ” പ്രസിദ്ധീകരണം തുടങ്ങാന്‍ പോകുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാദ്ധ്യമങ്ങള്‍, വിവാദം