പാക്കിസ്ഥാനില്‍ മത നിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കുടുക്കുവാന്‍ ശ്രമിച്ച മെഹ്‌റാബിലെ പള്ളി ഇമാം ഖാലിദ് ചിസ്തി അറസ്റ്റില്‍. വിശുദ്ധ ഖുറാനിന്റെ പേജുകള്‍ ഈ കുട്ടി കീറിയെന്ന ഇമാമിന്റെ പരാതിയെ തുടര്‍ന്ന് അവളെ കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി റിംഷ എന്ന പെണ്‍കുട്ടിയെ കുടുക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇമാമിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കത്തിയ കടലാസു കഷ്ണങ്ങള്‍ക്കൊപ്പം വിശുദ്ധ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അടങ്ങിയ പേജുകള്‍ ഇമാം ചേര്‍ക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സഹായികള്‍ പോലീസിനോട് വെളിപ്പെടുത്തി. ചാരത്തിനും കത്തിയ കടലാസുകഷ്ണങ്ങള്‍ക്കൊപ്പം മതഗ്രന്ഥത്തിന്റെ പേജുകള്‍ ചേര്‍ക്കുക വഴി ഇമാം മത നിന്ദ നടത്തിയെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകായായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
മേഘലയിലെ കൃസ്ത്യന്‍ വിഭാഗത്തെ അവിടെ നിന്നും ആട്ടിപ്പായിക്കുന്നതാണ് ഇമാം ഇപ്രകാരം ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹായി വെളിപ്പെടുത്തി. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു വെന്ന് വാര്‍ത്ത പരന്നതോടെ ധാരാളം ആളുകള്‍ റിംഷയുടെ വീട് വളഞ്ഞിരുന്നു. റിംഷയുടെ അറസ്റ്റിനെ തുടര്‍ന്ന് അക്രമ ഭീഷണി ഭയന്ന് പ്രദേശത്തെ കൃസ്ത്യന്‍ കുടുംബങ്ങള്‍ അവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കുവാനും കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുവാനും മറ്റും ഇത്തരത്തില്‍ മത നിന്ദ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ടെന്ന് സൂചനയുണ്ട്. കര്‍ശനമായ മതനിന്ദാ വിരുദ്ധ നിയമങ്ങള്‍ ഉള്ള പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം പീഢനത്തിന്റെ ഇരകളാണ് റിംഷയും കുടുമ്പവും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, പാക്കിസ്ഥാന്