യാംഗോന്‍: 1964ല്‍ പട്ടാള ഭരണകാലത്ത് ഏര്‍പ്പെടുത്തിയ സ്വകാര്യ പത്രങ്ങളുടെ വിലക്ക് അര നൂറ്റാണ്ടിന് ശേഷം, ഇല്ലാതായിരിക്കുന്നു. സൈനിക ഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മ്യാന്മാറിൽ ഇത് ശുഭസൂചനയായാണ് ലോകം കാണുന്നത്. മ്യാന്മര് ജനാധിപത്യ നായിക ഓങ് സാന്‍ സൂചി പാര്‍ലമെന്‍്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാജ്യത്ത് സ്വകാര്യ പത്രങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ‘വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ഞങ്ങള്‍ പത്രപ്രസിദ്ധീകരണത്തിനിറങ്ങിയത്. എങ്കിലും സ്വാതന്ത്യത്തിന്റെയും പ്രൊഫഷണലിസത്തിന്റയും പേരില്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശ്യം’ -ഗോള്‍ഡന്‍ ഫ്രഷ് ലാന്‍ഡ് പത്രത്തിന്‍്റെ എഡിറ്റര്‍ കിന് മോങ് ലേ പറഞ്ഞു. മ്യാന്മറില് കഴിഞ്ഞ ഡിസംബറില്‍ 16 സ്വകാര്യ പത്രങ്ങള്‍ക്കാണ് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയത്. എന്നാൽ ഇപ്പോൾ മാത്രമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള പത്രം പുറത്തിറക്കാൻ ആയത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാദ്ധ്യമങ്ങള്‍