ജൊഹാനസ്ബര്‍ഗ് : പ്രവചന ങ്ങള്‍ക്കും കണക്കു കൂട്ടലു കള്‍ക്കും അവകാശ വാദ ങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് 2010 ലോക കപ്പ് ഫൈനല്‍ മല്‍സരം ദക്ഷിണാഫ്രിക്ക യിലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ ഇന്ന് നടക്കുന്നു. ലോക കപ്പിന്‍റെ ചരിത്ര ത്തില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന സ്പെയിന്‍, മുന്‍പ് രണ്ടു തവണ ഫൈനലില്‍ കളിച്ച് പരാജയം ഏറ്റു വാങ്ങിയ പോര്‍ച്ചുഗീസ് പടയെ യാണ് നേരിടുന്നത്. ഫിഫ ലോക റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന പ്രതിഭാ ധനരായ സ്പെയിനിനു തന്നെയാണ് വിജയ സാദ്ധ്യത എന്നാണ് കളി നിരൂപകര്‍ക്ക് ഇടയില്‍ ഉള്ള വില യിരുത്തല്‍. ആരു ജയിച്ചാലും ലോക കപ്പിന് ഒരു പുതിയ അവകാശി കൂടി എത്തുകയാണ്.
വെസ്ലി സ്നൈഡര്‍, ആര്യന്‍ റോബന്‍ തുടങ്ങിയ അതി ശക്തമായ നിരയുമായി തോല്‍വിയോ സമനിലയോ വഴങ്ങാതെ ഫൈനലില്‍ എത്തിയ ഹോളണ്ടും, സാവി എന്ന മിഡ്‌ഫീല്‍ഡര്‍ ജനറലുടെ തന്ത്രങ്ങളില്‍ കളി മെനയുന്ന സ്പെയിനും ഇന്നു മുഖാമുഖം ഏറ്റു മുട്ടുമ്പോള്‍ ഏവരുടെയും ശ്രദ്ധ, ഈ ലോക കപ്പിലെ ‘ഗോള്‍ഡന്‍ ബൂട്ട്’ നേടാന്‍ ഏറ്റവും സാദ്ധ്യത ഉള്ള എസ്പാനിയന്‍ മുന്നേറ്റ നിരക്കാരന്‍ ഡേവിഡ് വിയ ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഫിഫ സ്വര്‍ണ്ണക്കപ്പ്
ലോകം കാത്തിരിക്കുന്ന ഫൈനല്‍ മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11 : 50 ന് ആരംഭിക്കും. ലോക കപ്പില്‍ മുത്തമിടാന്‍ അര്‍ഹത നേടുന്നവരെ ക്കുറിച്ച്
നീരാളിയും എതിരാളി (മണി തത്ത) യും പ്രവചിച്ചു കഴിഞ്ഞു എങ്കിലും ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുക യാണ് ആവേശകരമായ ഒരു മല്‍സരം കാണാന്‍.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ഫുട്ബോള്‍