ജൊഹാനസ്ബര്‍ഗ് : ലോകകപ്പിലെ പ്രഥമ ജേതാക്ക ളായ ഉറുഗ്വെ യും യൂറോപ്യന്‍ ഫുട്ബോളി ലെ സുപ്പര്‍ താരം എന്നു വിശേഷി പ്പിക്കുന്ന ജര്‍മ്മനിയും 2010 ലോകകപ്പ് ഫുട്ബോളി ന്‍റെ പടക്കളത്തില്‍ മൂന്നാം സ്ഥാന ത്തിനു വേണ്ടി പൊരുതി യപ്പോള്‍, യൂറോപ്യന്‍ ‘റണ്ണേഴ്സ് അപ്പ്’ ആയ ജര്‍മ്മനി ക്ക് രണ്ടിന് എതിരെ മൂന്നു ഗോളു കളുടെ വിജയം.
സാങ്കേതിക മായി മാത്ര മുള്ള ഒരു കളി എന്നതിനപ്പുറം വീറും വാശിയും ദര്‍ശിച്ച ഒരു ഏറ്റുമുട്ടല്‍ തന്നെ യായിരുന്നു ഇന്നല ത്തെ ‘ലൂസേഴ്സ് ഫൈനല്‍’. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ സുന്ദര മുഹൂര്‍ത്ത ങ്ങള്‍ കളിയില്‍ ഉടനീളം പുറത്തെടുത്ത ഉറുഗ്വെ ക്ക്, തങ്ങളെ സെമിയില്‍ വരെ എത്തിച്ച ഭാഗ്യത്തിന്‍റെ കടാക്ഷം കൂടി ഉണ്ടായിരുന്നു എങ്കില്‍ നാല് തവണ ചാമ്പ്യന്മാര്‍ ആയിരുന്ന ജര്‍മ്മനിക്ക് മീതെ വിജയം സ്വന്ത മാക്കാന്‍ കഴിയു മായിരുന്നു.
ലോകകപ്പിലെ ‘ടോപ് സ്കോറര്‍’ മാരുടെ പദവി യിലേക്ക് ഉയര്‍ന്ന തോമസ് മുള്ളര്‍ ആണ് കളിയുടെ പതിനെട്ടാം മിനുട്ടില്‍ ജര്‍മ്മനി ക്ക് നിര്‍ണ്ണായക ലീഡ് സമ്മാനിച്ചത്. എന്നാല്‍ ഇരുപത്തി എട്ടാം മിനുട്ടില്‍ ഉറുഗ്വെന്‍ സ്ട്രൈക്കര്‍ നേടിയ ഗോളിലൂടെ ലാറ്റിന്‍ ആമേരിക്ക ക്കാര്‍ സമനില നേടുകയും ചെയ്തു.
ഓരോ ഗോളുകള്‍ അടിച്ച് സമനില യില്‍ പിരിഞ്ഞ ഒന്നാം പകുതിക്ക് ശേഷം, 2010 ലോകകപ്പ് മത്സര ത്തിലെ ഏറ്റവും ‘മികച്ച താരം’ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത കല്പിക്കപ്പെടുന്ന ഫോര്‍ലാന്‍ നേടിയ ഗോളി ലൂടെ -ഈ ലോകകപ്പി ലെ തന്നെ അപൂര്‍വ്വ സുന്ദര മായ ഗോള്‍- ഉറുഗ്വെ ക്ക് ലീഡ് സമ്മാനിച്ചു എങ്കിലും അതിശക്ത മായി തിരിച്ചടിച്ച ജര്‍മ്മനി ക്ക് മുന്നില്‍ തുടരെ ത്തുടരെ രണ്ടു ഗോളു കള്‍ ഏറ്റുവാങ്ങി നാലാം സ്ഥാന ക്കാരായി മാറാന്‍ ആയിരുന്നു നിയോഗം.
ഈ ലോകകപ്പിലെ ഏറ്റവും അധികം ഗോള്‍ സ്കോര്‍ ചെയ്യുന്ന വരുടെ കൂട്ടത്തിലും ഫോര്‍ലാന്‍ എന്ന അസാമാന്യ പ്രതിഭ സ്ഥാനം പിടിക്കുന്നത് ഇന്നല ത്തെ മത്സര ത്തിന്‍റെ മറ്റൊരു സവിശേഷത യാണ്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma