ജൊഹാനസ്ബര്‍ഗ് : ലോക കപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തിരി തെളിയുന്നു. വ്യത്യസ്തമായ എട്ടു ഗ്രൂപ്പുകളിലായി 32 രാഷ്ട്രങ്ങള്‍ മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉല്‍സവമായ ലോക കപ്പ് ഫുട്ബോളിന് ദക്ഷിണാഫ്രിക്കയില്‍ തുടക്ക മാവുകയാണ്. 2010 ജൂണ്‍ 11 വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക, മെക്സിക്കോയുമായും ഉറുഗ്വെ ഫ്രാന്‍സുമായും ഏറ്റുമുട്ടുന്നു.
ടീം നിര
ഗ്രൂപ്പ് എ – ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഉറുഗ്വെ, ഫ്രാന്‍സ്.
ഗ്രൂപ്പ് ബി – അര്‍ജന്‍റീന, നൈജീരിയ, കൊറിയന്‍ റിപ്പബ്ലിക്ക്, ഗ്രീസ്.
ഗ്രൂപ്പ് സി – ഇംഗ്ലണ്ട്, അമേരിക്ക, അള്‍ജീരിയ, സ്ലോവാനിയ.
ഗ്രൂപ്പ് ഡി – ജര്‍മ്മനി, ആസ്ത്രേലിയ, സെര്‍ബിയ, ഘാന.
ഗ്രൂപ്പ് ഇ – നെതര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, കാമറൂണ്‍.
ഗ്രൂപ്പ് എഫ് – ഇറ്റലി, പരാഗ്വെ, ന്യൂസിലന്‍ഡ്, സ്ലോവാക്യ.
ഗ്രൂപ്പ് ജി – ബ്രസീല്‍, കൊറിയ, പോര്‍ച്ചുഗല്‍, ഐവറികോസ്റ്റ്.
ഗ്രൂപ്പ് എച്ച് – സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, കോണ്‍ഡറാസ്, ചിലി.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ മികവ് കാട്ടുന്ന രണ്ടു ടീമുകള്‍ വീതം ‘ഫ്രീ ക്വാര്‍ട്ടറി’ലേക്ക് പ്രവേശനം നേടുന്നു. ‘ഫേവറിറ്റ്’കളായി ബ്രസീല്‍, സ്പെയിന്‍ എന്നീ ടീമുകള്‍ നില കൊള്ളുമ്പോള്‍, ‘കറുത്ത കുതിരകള്‍’ ആവാന്‍ ഇംഗ്ലണ്ട്, ആസ്ത്രേലിയ യും, ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍, കൊറിയകളും.
ആരാധകരുടെ മനസ്സ് കീഴടക്കി മറഡോണയുടെ തന്ത്രങ്ങളുമായി മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീനയും കരുത്തിന്‍റെ കളിയുമായി ആഫ്രിക്കന്‍ ശക്തികളായ കാമറൂണ്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും യൂറോപ്പ്യന്‍ ഫുട്ബോളിന്‍റെ ചാരുതയുമായി ചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും ജര്‍മ്മനിയും അണി നിരക്കുമ്പോള്‍ , ലോകം കാത്തിരുന്ന കാല്‍പന്തു കളിയുടെ മിന്നല്‍ പിണരുകള്‍ ഒരു ആവേശമായി ഏറ്റുവാങ്ങാന്‍ കായിക പ്രേമികള്‍ തയ്യാറായി ക്കഴിഞ്ഞു.
അതിനു മുന്നോടിയായി പ്രശസ്ത പോപ്പ് ഗായിക ഷാക്കിറയും സംഘവും ഒരുക്കിയ ‘വക്കാ വക്കാ’ എന്ന വീഡിയോ ആല്‍ബം ലോക മെമ്പാടും എത്തി ക്കഴിഞ്ഞു. “ഇത്തവണ ആഫ്രിക്കയ്ക്ക് വേണ്ടി” എന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ പറയുന്നത്.
ഇനിയുള്ള നാളുകളില്‍ ഏതൊരാളുടെയും കണ്ണും കാതും മനസ്സും ദക്ഷിണാഫ്രിക്കയിലെ ഫുട്‌ബോള്‍ വേദികള്‍ക്ക് സ്വന്തം.
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma
super report with visual…!!!!