ന്യൂഡല്‍ഹി: ശ്രീലങ്ക യിലെ പട്ടാള നടപടികളെ ത്തുടര്‍ന്ന് അഭയാര്‍ത്ഥി കളാക്കപ്പെട്ട തമിഴ് വംശജരുടെ പുനരധിവാസം വേഗത്തി ലാക്കാനും വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്ക ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ യുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച യിലാണ് ഈ ധാരണ ഉണ്ടായത്. തടവുകാരെ കൈ മാറുന്നത് അടക്കമുള്ള ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ജയിലുകളില്‍ കഴിയുന്ന തടവുകാരെ പരസ്പരം കൈ മാറുന്നതിനുള്ള കരാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ളയും ശ്രീലങ്കന്‍ പ്രസിഡണ്ടിന്‍റെ സെക്രട്ടറി ലളിത് വീര തുംഗയും ഒപ്പു വെച്ചു.
സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് മലയാളി കള്‍ അടക്കം ഒട്ടേറെ തൊഴിലാളികള്‍ ഇരു രാജ്യങ്ങളി ലെയും ജയിലുകളില്‍ ഉണ്ട്. മത്സ്യ ത്തൊഴിലാളി കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് തടവുകാരെ കൈമാറാനുള്ള കരാര്‍. ശ്രീലങ്കയുടെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാനുള്ള രണ്ട് പദ്ധതികള്‍ക്ക് ധാരണയായി.
ജാഫ്‌ന മേഖലയിലെ ട്രിങ്കോമാലി യില്‍ കല്‍ക്കരി അടിസ്ഥാന മാക്കിയുള്ള താപ വൈദ്യുതി നിലയം നിര്‍മിക്കുന്നതിന് ഇന്ത്യ 20 കോടി ഡോളറിന്‍റെ വായ്പ അനുവദിക്കാനും ധാരണ യായി. ഇതു സംബന്ധിച്ച കരാര്‍ മൂന്ന് മാസ ത്തിനുള്ളില്‍ ഒപ്പു വെക്കും.
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ വിധവകള്‍ ആയവരെ സഹായിക്കാന്‍ ഒരു കേന്ദ്രം ആരംഭിക്കുവാനും ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടു. രാമേശ്വര ത്തു നിന്ന് തലൈ മന്നാര്‍ വരെ യുള്ള ബോട്ട് സര്‍വ്വീസ് ശക്തി പ്പെടുത്തും എന്ന് ഇന്ത്യ ശ്രീലങ്ക യ്ക്ക് ഉറപ്പ് നല്‍കി യിട്ടുണ്ട്. തലൈ മന്നാര്‍ മുതല്‍ മധുര വരെ യുള്ള റെയില്‍വേ പാത നിര്‍മ്മിക്കുന്നതിനുള്ള സഹായം സംബന്ധിച്ചും കരാറായി. ഐക്യ രാഷ്ട്ര സഭ യുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രതിനിധ്യം ഉറപ്പു വരുത്തു ന്നതിന്ന് ഉള്ള ശ്രീലങ്കയുടെ പിന്തുണ ഇന്നലെ നടന്ന കൂടി ക്കാഴ്ചയില്‍ പ്രസിഡന്‍റ് രാജപകെ്‌സ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ ശ്രീലങ്ക ശ്രമിക്കണം എന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ശ്രീലങ്കന്‍ പ്രസിഡന്‍റ്, പുനരധി വസിപ്പിക്ക പ്പെട്ട തമിഴ് വംശജര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നല്‍കുമെന്നും പറഞ്ഞു. വടക്കന്‍ ശ്രീലങ്കയില്‍ 80,000 ത്തോളം തമിഴ് വംശജര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നാണ് കണക്ക്.
പതിറ്റാണ്ടുകളായി ശ്രീലങ്കയെ അലട്ടുന്ന തമിഴ് വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കു വാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ലമെണ്ടില്‍ പ്രതിനിധി സഭ രൂപ വല്‍കരിച്ച് തമിഴ് വംശജര്‍ക്ക് പ്രാതിനിധ്യം നല്‍കും എന്നും ചര്‍ച്ച യില്‍ രാജപകെ്‌സ, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ അറിയിച്ചു. എന്നാല്‍ പ്രവിശ്യാ ഭരണ കൂടങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കുന്ന ഭരണ ഘടനാ ഭേദ ഗതിക്ക് ശ്രീലങ്ക മുന്‍കൈ എടുക്കണ മെന്നും അതുവഴി മാത്രമേ തമിഴ് വംശജര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം ലഭിക്കുകയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യത്തെ കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. ആഭ്യന്തര പുനരധിവാസ പരിപാടികളുടെ ഭാഗമായി 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് സഹായം നല്‍കുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.
2008 മുതല്‍ ചര്‍ച്ച യിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച് രാജപകെ്‌സ യുമായി ധന മന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി എങ്കിലും ധാരണയില്‍ എത്താനായില്ല. ഇന്ത്യയ്ക്ക് സാമ്പത്തിക – രാഷ്ട്രീയ അധികാരങ്ങള്‍ അടിയറ വെക്കുന്നതാണ് ഈ കരാര്‍ എന്ന് ആരോപിച്ച് ശ്രീലങ്കയില്‍ പ്രതിപക്ഷം കരാറിന് എതിരെ പ്രക്ഷോഭത്തിലാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, ശ്രീലങ്ക