വാഷിംഗ്ടൺ : ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തും എന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മന്ത്രി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച്ച നടത്തവെയാണ് ഈ കാര്യം അറിയിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും സൈനികർ നടത്തിയ കുറ്റകൃത്യങ്ങളും ശ്രീലങ്കയുടെ അറ്റോർണി ജനറൽ അന്വേഷിച്ചു വരികയാണ്. ഈ അന്വേഷണം പൂർത്തിയാവാൻ ന്യായമായ സമയം അനുവദിക്കണം. ഇതിനു മുൻപായി എന്തെങ്കിലും അന്താരാഷ്ട്ര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, യുദ്ധം, ശ്രീലങ്ക