ടോക്യോ : ജനസമ്മതി കുറഞ്ഞതിനെ തുടര്‍ന്ന് ജപ്പാന്‍ പ്രധാന മന്ത്രി യുകിയോ ഹടോയാമ രാജി വെച്ചു. 2009 ല്‍ അര നൂറ്റാണ്ടിലേറെ അധികാരത്തില്‍ ഇരുന്ന ലിബറല്‍ ഡമോക്രാറ്റുകളെ പുറത്താക്കിയാണ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്റെ നേതാവായ ഹടോയാമ അധികാരത്തില്‍ എത്തിയത്. ഒക്കിനോവയിലെ യു. എസ്. സൈനിക താവളം മാറ്റുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഹടോയാമയെ വല്ലാതെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു.
ഒക്കിനോവയിലെ യു. എസ്. സൈനിക താവളത്തി നെതിരെ ജനങ്ങളുടെ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഈ സൈനിക താവളം അവിടെ തന്നെ നില നിര്‍ത്താം എന്ന് അടുത്തിടെ ജപ്പാന്‍ യു. എസുമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. ഇത് സൈനിക താവളം ഒക്കിനോവയില്‍ നിന്നും മാറ്റുന്നതിനു പ്രതിബന്ധമാകുകയും ഹടോയാമ ഇതില്‍ ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജപ്പാന്‍