ജപ്പാനിലെ കുമാമോട്ടോയിൽ നടന്ന ഇരട്ട ഭൂകമ്പത്തിൽ 29 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന ആദ്യ ഭൂകമ്പത്തിൽ 19 പേരും ശനിയാഴ്ച്ച നടന്ന രണ്ടാം ഭൂകമ്പത്തിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ശനിയാഴ്ച്ചത്തെ ഭൂകമ്പത്തിൽ തകർന്ന വീടുകൾക്കുള്ളിൽ ഇനിയും ഏറെ പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന. മരണപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമല്ല. രണ്ടു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകളുണ്ട്. വൻ നാശ നഷ്ടങ്ങൾ സംഭവിച്ചതായി പ്രധാന മന്ത്രി ഷിൻസോ അബെ പറഞ്ഞു. ക്യുഷുവിലെ സെൻഡായി ആണവ നിലയത്തിന് ഭൂകമ്പത്തെ തുടർന്ന് തകരാറ് സംഭവിച്ചിട്ടില്ല എന്ന് ആണവ നിയന്ത്രണ അതോറിറ്റി അറിയിച്ചു.
- ജെ.എസ്.