മ്യാന്മർ: ഭരണഘടനാ ഭേദഗതിയിലൂടെ മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തും എന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഔങ് സൻ സൂ ചി പ്രസ്താവിച്ചു. ബുദ്ധ മത പുതു വർഷ സന്ദേശം ദേശീയ ടെലിവിഷനിലൂടെ നൽകവെയാണ് സൂ ചി ഈ പ്രസ്താവന നടത്തിയത്. ഒരു ശരിയായ ജനാധിപത്യ ഭരണത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ് എന്ന് നൊബേൽ സമ്മാന ജേതാവ് കൂടിയായ സൂ ചി പറഞ്ഞു.
2015ലെ തിരഞ്ഞെടുപ്പിൽ സൂ ചി യുടെ കക്ഷി ചരിത്ര വിജയം നേടിയെങ്കിലും ഭരണ ഘടനയിലെ ഒരു സാങ്കേതിക തടസ്സം മൂലം അവർക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചില്ല. ഇത് മൂലം പുതുതായി ക്രമപ്പെടുത്തിയ പ്രധാനമന്ത്രി പദത്തിന് തുല്യമായ സ്റ്റേറ്റ് കൗൺസിലർ എന്ന സ്ഥാനമാണ് സൂ ചി ഇപ്പോൾ വഹിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, മ്യാന്മാര്, സ്ത്രീ