യാങ്കൂണ്‍: മ്യാന്മാറിലെ ജനാധിപത്യ പോരാളിയായ ഔങ് സാന്‍ സൂ ചി യും രാഷ്ട്രീയ പാര്‍ട്ടിയായ എന്‍. എല്‍. ഡി. യും മ്യാന്‍മറിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു. ഇതിനായി വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍. എല്‍. ഡി.) നേതാക്കള്‍ ഔദ്യോഗികമായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. 50 വര്‍ഷത്തിനുള്ളില്‍ ആദ്യമായി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ മ്യാന്‍മറില്‍ എത്തുന്നതിന് മുമ്പാണ് സൂ ചി യുടെ പാര്‍ട്ടി അപേക്ഷ നല്‍കിയത്. ബുധനാഴ്ചയാണ് ഹില്ലരി ക്ലിന്റണ്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ ജയിലില്‍ കിടന്നിട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൂ ചി യുടെ പാര്‍ട്ടിയായ എന്‍. എല്‍. ഡി. 2010 നവംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സൂ ചി യെ മത്സര രംഗത്തു നിന്നും തടയുന്നതിനാണ് സൈന്യം ഇങ്ങനെയൊരു നിയമം കൊണ്ടു വന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം, മ്യാന്മാര്, സ്ത്രീ