നായ്പിഡാവ് : മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം നടത്തിയതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിലൂടെ ചരിത്ര വിജയം നേടിയ ഓങ് സാൻ സൂ ചി ഇന്ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ അര നൂറ്റാണ്ടോളം കാലത്തെ സൈനിക ഏകാധിപത്യത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ നാളുകളാണ് മ്യാന്മാറില്‍ ആഗതമായിരിക്കുന്നത്.
ഭരണഘടന സംരക്ഷിക്കും എന്ന സത്യപ്രതിജ്ഞാ വാചകത്തോട് നേരത്തേ പ്രകടിപ്പിച്ച എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സൂ ചി യും മറ്റ് 33 നാഷണൽ ലീഗ് അംഗങ്ങളും പാർലമെന്റിൽ പ്രവേശിച്ചത്. ജനാധിപത്യ വിരുദ്ധമാണ് മ്യാന്മാറിലെ ഭരണ ഘടന എന്നും ഇത് ഭേദഗതി ചെയ്ത് സൈന്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കണം എന്നുമാണ് സൂ ചി യുടെ രാഷ്ട്രീയ നിലപാട്.
എന്നാൽ തങ്ങളുടെ ഈ പിന്മാറ്റം അഹിംസയിൽ ഊന്നിയ തങ്ങളുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രം ഉൾക്കൊണ്ട് കൊണ്ടാണ് എന്ന് സൂ ചി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം, മ്യാന്മാര്, സ്ത്രീ