ജൊഹാനസ്ബര്‍ഗ് : ഒരു തളികയില്‍ എന്ന പോലെ സഹ കളിക്കാര്‍ക്ക് ഗോളിലേക്ക് അവസരം ഒരുക്കുക. എതിര്‍ ടീം ഡിഫന്‍ഡര്‍ മാരുടെ ശക്തമായ ‘ടാക്ലിംഗ്’ ന് ഇടയിലും പതറാതെ തന്‍റെ ടീമിന്‍റെ ചുക്കാന്‍ പിടിക്കുക. സ്വന്തമായി ഗോളി ലേക്ക് ഉന്നം വെക്കാന്‍ അവസരം ഉണ്ടെങ്കിലും ഉറച്ച ഗോളി ലേക്കായി സഹ കളി ക്കാര്‍ക്ക് ബോള്‍ പാസ് ചെയ്യുക. സ്വന്തമായി ഗോള്‍ നേടുന്ന തിലും പ്രാമുഖ്യം സ്വന്തം ടീമിന്‍റെ ഒത്തിണക്കത്തി നും തുടര്‍ന്ന് വിജയ ത്തിനും മുന്‍തൂക്കം നല്‍കുക. ഇതാണ് മെസ്സി ഗോള്‍.
ഇരു പകുതി കളിലു മായി കാര്‍ലോസ് ടെവസ് നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളു കള്‍ക്കും ഗോണ്‍സാലോ ഹിഗ്വൈന്‍ നേടിയ മറ്റൊരു ഗോളിന്‍റെ യും ബലത്തില്‍ ഇതിഹാസ താരം ഡീഗോ മറഡോണ യുടെ ചുണക്കുട്ടികള്‍ ഈ ലോകകപ്പിന്‍റെ അവസാന എട്ടിലേക്ക് കുതിച്ചു കയറി.
ആദ്യാവസാനം ആവേശം മുറ്റി നിന്ന മല്‍സര ത്തില്‍ മെക്സിക്കോ ക്ക് ഒരു തവണ മാത്രമേ അര്‍ജന്‍റീന യുടെ വല കുലുക്കാന്‍ കഴിഞ്ഞുള്ളു എങ്കിലും അര്‍ജന്‍റീനി യന്‍ സൂപ്പര്‍ താരങ്ങ ളോട് ഒപ്പം നില്‍ക്കുന്ന പ്രകടനം തന്നെ യാണ് മെക്സിക്കോ യും പുറത്തെടുത്തത്.
മെസ്സി എന്ന ലോകോത്തര താര ത്തിന്‍റെ മികവ് മാത്രമാണ് ഇരു ടീമുകളു ടെയും ഇടയില്‍ കണ്ടിരുന്ന പ്രധാന വ്യത്യാസം. ‘ലോകകപ്പിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ വിജയം മാത്രമാണ് ഞാന്‍ ലക്ഷ്യമിടുന്നത് ‘ എന്ന് ഡീഗോ മറഡോണ പറഞ്ഞ തിലേക്ക് അര്‍ജന്‍റീന ചെന്ന് എത്തും എന്നു തന്നെ യാണ് കളി പ്രേമികളുടെ കണക്ക് കൂട്ടല്‍.
ഇംഗ്ലണ്ട് ബാല പാഠം മറന്നു : ജര്‍മ്മനി ക്വാര്‍ട്ടറില്‍
കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തുക. ഗോള്‍ നേടാന്‍ മാത്രമുള്ള ആത്മാര്‍ത്ഥ നീക്കങ്ങള്‍ നടത്താതിരിക്കുക. എതിര്‍ ഗോള്‍ പോസ്റ്റ് ലക്‌ഷ്യം വെച്ച് മുന്നേറുമ്പോള്‍ സ്വന്തം പോസ്റ്റ് ഒഴിച്ചിടുക. പിന്നെ ടീമിലെ ആഭ്യന്തര കലാപ ങ്ങളും കോച്ചുമാ യുള്ള കിടമത്സര ങ്ങളും. എല്ലാം ചേര്‍ന്നാല്‍ ഇംഗ്ലണ്ട് ടീം ആയി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ജര്‍മ്മനി യോട് മേല്‍പ്പറഞ്ഞ രീതിയില്‍ ഉള്ള ഇംഗ്ലീഷ് ടീം കൊമ്പ് കോര്‍ത്താല്‍ ഉണ്ടാകുന്ന ഫലം ആണ് ഇന്നല ത്തെ ഇംഗ്ലണ്ടി ന്‍റെ ദുരന്തം.
പ്രത്യാക്രമണ ത്തിന് പേരു കേട്ട അല്‍മാനിയന്‍ ഫോര്‍വേഡു കളായ മുള്ളറും പടോസ്കിയും ക്ലോസ്സെ യും എല്ലാം നിറഞ്ഞു കളിക്കുന്ന ജര്‍മ്മനി ക്കെതിരെ ഒഴിച്ചിട്ട ഗോള്‍ പോസ്റ്റു മായി ആക്രമണ ത്തിന് പുറപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്നതിന്‍റെ യഥാര്‍ത്ഥ രൂപമാണ് ഇന്നലത്തെ കളിയില്‍ കണ്ടത്. എണ്ണം പറഞ്ഞ നാല് ഗോളുകളില്‍ രണ്ടെണ്ണം തോമസ് മുള്ളറും ഓരോന്ന് വീതം പടോസ്കിയും ക്ലോസ്സെ യും ആണ് നേടിയത്. ഇംഗ്ലണ്ടും തൊടുത്തു ഒരു ഗോള്‍. അങ്ങിനെ ജര്‍മ്മനി ക്വാര്‍ട്ടറില്‍.
യൂറോപ്യന്‍ ഫേവറിറ്റു കളായ ഫ്രാന്‍സും ഇറ്റലി യും പോയതിനു പിറകെ താര നിബിഡമായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചു പോകാം. ഇനി ജൂലായ് മൂന്നിനു ജര്‍മ്മനിക്ക് അര്‍ജന്‍റീന യോട് സെമി ബര്‍ത്തിനു വേണ്ടി പൊരുതാം. ലോകകപ്പില്‍ ഇത് വരെ കളിച്ച ‘തരികിടകളി’ യുമായി മറഡോണയുടെ കുട്ടികളോട് ഏറ്റുമുട്ടാന്‍ ചെന്നാല്‍ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയും കരുതേണ്ടി വരും മടക്ക ടിക്കറ്റുകള്‍.
റഫറിമാര്‍ ‘കളി’ക്കുന്നു.
ലോകത്തിന്‍റെ തന്നെ ഏറ്റവും കുറ്റമറ്റ തും മികച്ച തുമായ റഫറി പാനലാണ് 2010 ലോകകപ്പി നായി ഒരുക്കി യിരി ക്കുന്നത് എന്നായി രുന്നു ഫിഫ യുടെ അവകാശ വാദം. എന്നാല്‍ ഈ ലോകകപ്പിലെ പല കളികളി ലും റഫറിമാര്‍ തികച്ചും കോമാളി ക്കൂട്ട മാവുന്നത് കുറച്ചൊന്നുമല്ല കളിയുടെ ആവേശ ത്തെ ബാധിച്ചത്. റഫറി യുടെ തീരുമാനങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടു ആദ്യം തിരിച്ചു പോകേണ്ടി വന്നത് അള്‍ജീരിയ ആയിരുന്നു. ഒരു ഗ്ലാമര്‍ ടീം എന്ന പരിവേഷം ഇല്ലാതെ വന്ന അള്‍ജീരിയ യെ റഫറി ആക്രമിച്ചപ്പോള്‍ അത് മാധ്യമ ലോകം കാണാതെ പോയി. എന്നാല്‍ ഗ്ലാമര്‍ ടീം ആയ ഇംഗ്ലണ്ട്, അതിശക്ത രായ മെക്സിക്കോ എന്നിവര്‍ക്കും റഫറി യുടെ തെറ്റായ തീരുമാന ങ്ങള്‍ക്ക് ഇര ആവേണ്ടി വന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടി. ഇംഗ്ലീഷ് മിഡ് ഫീല്‍ഡര്‍ ലാംപാര്‍ഡ് തൊടുത്ത ഫ്രീ കിക്ക്, ഗോളില്‍ ചെന്ന് അവസാനിച്ചിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല ഈ സംഭവം ഇംഗ്ലീഷ് കളിക്കാരുടെ മാനസിക നില യെ തകര്‍ത്തു എന്ന് തുടര്‍ന്നുള്ള കളിയില്‍ ബോദ്ധ്യമായി.
അര്‍ജന്‍റീന – മെക്സിക്കോ മല്‍സരത്തില്‍ ആവേശത്തോടെ കളിച്ചു കൊണ്ടിരുന്ന മെക്സിക്കോ ടീമിനെതിരെ മെസ്സി യുടെ പാസ്സില്‍ നിന്നും ടെവസ് നേടിയ ഗോള്‍, യാതൊരു സംശയത്തിനും ഇടയില്ലാത്ത ‘ഓഫ് സൈഡ് ഗോള്‍’ ആയിരുന്നു. റഫറി മാര്‍ അത് കണ്ടില്ലത്രെ…! കളിച്ചവരും, കളി കണ്ടവരും അത് ‘ഓഫ് സൈഡ് ഗോള്‍’ ആണെന്ന് ശരിക്കും കണ്ടു. പക്ഷെ കാണേണ്ടവര്‍ കാണേണ്ടേ…?
–തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma