ടൊറോന്റോ : യുദ്ധേതര ആവശ്യങ്ങള്‍ക്കായി കാനഡയുമായി സഹകരിക്കാനുള്ള ആണവ കരാറില്‍ ഇന്ത്യ ഒപ്പു വെച്ചു. പതിനാറു വര്‍ഷത്തിനിടയ്ക്ക് കാനഡയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയായ മന്‍മോഹന്‍ സിംഗും, കാനഡയുടെ പ്രധാന മന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും ഈ കരാര്‍ കാനഡയുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി ബന്ധങ്ങളെ പുതിയ മാനങ്ങളില്‍ എത്തിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലേക്ക് കാനഡയിലെ കമ്പനികള്‍ക്ക് യുറേനിയവും ആണവ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനാവും. ഇന്ത്യന്‍ ആണവ വിപണിയില്‍ 200 ബില്യണ്‍ ഡോളറിന്റെ കച്ചവടത്തിന് സാദ്ധ്യതയുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്.
- ജെ.എസ്.