ജൊഹാനസ്ബര്‍ഗ് : ലോകകപ്പ് ചരിത്ര ത്തില്‍ ഏറ്റവും അധികം (5) തവണ കപ്പുയര്‍ത്തിയ രാജ്യം. ലോക ഫോട്ബോളിലെ സുല്‍ത്താന്‍ എന്ന വിശേഷണം ചാര്‍ത്തി നല്‍കിയ പെലെ യുടെ പിന്‍ഗാമി കള്‍. ജീവ വായു വിന് ഒപ്പം ഫുട്‌ബോളി നെ ആവാഹിച്ച വരുടെ നാട്. ലോകത്തിന്‍റെ നാനാ ഭാഗങ്ങളി ലും ആരാധകരുള്ള ടീം. കാലാ കാല ങ്ങളില്‍ ലോക ഫുട്ബോളിന് പ്രതിഭ കളെ സംഭാവന നല്‍കാന്‍ കരുത്തുള്ള രാജ്യം. ഇപ്പോള്‍ ഫിഫ ലോക റാങ്കിംഗില്‍ ഏറ്റവും തലപ്പത്ത് നില്‍ക്കുന്നവര്‍. അങ്ങിനെ നീളുന്നു ബ്രസീലിയന്‍ മഞ്ഞപ്പട യുടെ വിശേഷണങ്ങള്‍.
ലോക ഫുട്ബോളിലെ ഏറ്റവും അധികം ശ്രദ്ധിക്ക പ്പെടുന്ന താരങ്ങളു മായി എത്തിയ 2010 ലെ ബ്രസീലിയന്‍ ടീമിന് ഇത് വരെയുള്ള കളികളില്‍ പേരിന് ഒത്ത പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ തപ്പി തടയുക ആയിരുന്നു. എന്നാല്‍ ഇന്നലെ ചിലി ക്ക് എതിരെ നിറഞ്ഞു കളിച്ച ബ്രസീല്‍ ടീം ലക്ഷ്യമിടുന്നത് 2010 ലെ സ്വര്‍ണ്ണ ക്കപ്പ് തന്നെ എന്ന് കളി നിരൂപകര്‍ സാക്ഷ്യ പ്പെടുത്തുന്നു.
എതിര്‍ ഗോള്‍ മുഖം ലക്‌ഷ്യം വെക്കുന്നതിലും സ്വന്തം ഗോള്‍ വല കാക്കുന്നതിലും ഒരു പോലെ മികവ് തെളിയിക്കുന്ന തായിരുന്നു ചിലി ക്കെതിരെ ബ്രസീല്‍ പുറത്തെടുത്ത കളി. ചെറിയ പാസ്സു കളിലൂടെ എതിര്‍ ഡിഫന്‍ഡര്‍ മാരുടെ കണക്കു കൂട്ടലുകള്‍ തകര്‍ത്തു മുന്നേറുമ്പോള്‍ കക്കാ യും ഫാബിയാനോ യും റൊബീന്യോ യും എല്ലാം കാണിച്ച മിടുക്ക് ബ്രസീലിയന്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകര്‍ന്നു നല്‍കി.
ഫാബിയാനോ യും യുവാനും നേടിയ ഗോളു കളിലൂടെ ഒന്നാം പകുതി യില്‍ ഏകപക്ഷീയ മായ രണ്ടു ഗോളു കള്‍ക്ക് മുന്നില്‍ കടന്ന ബ്രസീല്‍, രണ്ടാം പകുതി യില്‍ റൊബീന്യോ നേടിയ ഗോളി ലൂടെ ഗോള്‍ പട്ടിക പൂര്‍ത്തി യാക്കുക യായിരുന്നു. ഇനി സെമി ഫൈനല്‍ ബര്‍ത്തി നു വേണ്ടി ബ്രസീലിയന്‍ മഞ്ഞപ്പട ഹോളണ്ടിന്‍റെ ഓറഞ്ചു പടയോട് ഏറ്റുമുട്ടും.
ഓറഞ്ചു പട ക്വാര്‍ട്ടറില്‍
അത്ഭുതങ്ങളും അട്ടിമറികളും ഇല്ലാതെ പ്രതീക്ഷിച്ച വിജയവുമായി ഈ ലോക കപ്പിലെ കറുത്ത കുതിരകള്‍ എന്ന വിശേഷണങ്ങള്‍ ഉള്ള ഹോളണ്ട് ടീം ക്വാര്‍ട്ടറില്‍ കടന്നു. വമ്പന്‍ ടീമുകള്‍ ക്കെതിരെ നല്ല കളി പുറത്തെടുക്കു ന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സ്ലോവാക്യ യുടെ മേല്‍ ഒന്നിന് എതിരെ രണ്ടു ഗോളു കളുടെ വിജയ മാണ് ഹോളണ്ട് അടിച്ചെടുത്തത്.
–തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ഫുട്ബോള്‍