ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന്‍, സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പദവിയും കരസ്ഥമാക്കി യത് 1974 ല്‍ ജര്‍മ്മനി ആയിരുന്നു. ആ അതുല്യ നേട്ടം ഇന്ന് എസ്പാനിയക്ക് സ്വന്തം.
ഗോള്‍ രഹിത മായ ഇരു പകുതി കള്‍ക്കും ശേഷം ‘എക്സ്ട്രാ ടൈമില്‍’ ഇരുപത്തി ആറാം മിനുട്ടില്‍ ആന്ദ്രേ ഇനിയെസ്റ്റ യാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്. ഒരു യൂറോപ്യന്‍ ക്ലാസിക്ക് ഫൈനല്‍ പ്രതീക്ഷിച്ച കളിപ്രേമി കള്‍ക്ക് തീര്‍ത്തും നിരാശ നല്‍കുന്ന തായിരുന്നു ലോകകപ്പ് ഫൈനലിലെ ഇരു ടീമു കളുടെയും പ്രകടനം. ഏറ്റവും അധികം മഞ്ഞ കാര്‍ഡുകള്‍ പുറത്തെടുത്ത മല്‍സരം എന്നാ അപഖ്യാതി യും ഈ ലോകകപ്പി ന്‍റെ ഫൈനല്‍ മത്സര ത്തിനുണ്ട്. കാല്‍പ്പന്തു കളിയില്‍ നിന്നും വിഭിന്ന മായി കായികാക്രമണ ങ്ങളുടെ വേദിയായി മാറുക യായിരുന്നു സോക്കര്‍ സിറ്റി.
ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നീ മുന്നേറ്റ നിര ക്കാരെ മാത്രം, സ്പെയിന്‍ പ്രതിരോധ നിരയെ ആക്രമിക്കാന്‍ നിയോഗിച്ചു കൊണ്ട് തീര്‍ത്തും പ്രതിരോധാത്മക കളിയാണ് ഹോളണ്ട് പുറത്തെടുത്തത്. ഗോള്‍ എന്ന് ഉറപ്പിച്ച രണ്ടു സുവര്‍ണ്ണാ വസരങ്ങളും ആര്യന്‍ റോബന്‍ കൈ വെടിഞ്ഞില്ലാ എങ്കില്‍ ഈ ലോക കപ്പിലെ വിജയി കളെ തന്നെ മാറ്റി മറിക്കു മായിരുന്നു. മിഡ്‌ഫീല്‍ഡര്‍ ജനറല്‍ സാവി യുടെ നേതൃത്വ ത്തില്‍ ഒത്തൊരുമ യോടെ കളിച്ച തിനുള്ള പ്രതിഫലം ആയിരുന്നു ആന്ദ്രേ ഇനിയെസ്റ്റ നേടിയ അവസാന മിനുട്ടിലെ ഗോള്‍
അങ്ങിനെ ലോക ഫുട്ബോള്‍ ചരിത്ര ത്തില്‍ ആദ്യമായി സ്പെയിന്‍ ജേതാക്കളായി. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ് സ്പെയിന്‍ ഈ അതുല്യ നേട്ടം കൈവരിച്ചത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma