ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പില്‍ ഉറുഗ്വെന്‍ പടയോട്ട ത്തിന് അക്ഷരാര്‍ത്ഥ ത്തില്‍ ചുക്കാന്‍ പിടിച്ച ഡീഗോ ഫോര്‍ലാന്‍ തന്നെയാണ് ഈ ലോകകപ്പിലെ താരം. ഫോര്‍ലാനും ഭാഗ്യവും ഇല്ലായിരുന്നു എങ്കില്‍ ഉറുഗ്വെ ലോക കപ്പിലെ പ്രാഥമിക ഘട്ടം പോലും കടന്നു വരില്ലാ യിരുന്നു. സ്വന്തം ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണം ഒരു കളിക്കാരനില്‍ മാത്രം കേന്ദ്രീകരിക്കുക, തന്നില്‍ അര്‍പ്പിച്ച ആ വലിയ വിശ്വാസ ത്തിന് കോട്ടം തട്ടാതെ മുന്നേറുക അതാണ് ഫോര്‍ലാന്‍.
വശ്യ സുന്ദര മായ അഞ്ചു ഗോളു കളിലൂടെ ഈ ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടുന്ന കളിക്കാരനില്‍ ഒരാള്‍ ആവാനും ഫോര്‍ലാന് കഴിഞ്ഞു. ഉറുഗ്വെ മദ്ധ്യനിര യില്‍ ഫോര്‍ലാന് ശക്തമായ പിന്തുണ നല്‍കാന്‍ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ ഈ ലോക കപ്പിന്‍റെ കലാശക്കളി കളില്‍ നമ്മള്‍ ഉറുഗ്വെ എന്ന ടീമിനെ കാണുമായിരുന്നു. ആക്രമണ ഫുട്ബോളിന്‍റെ വക്താവ് ആകുമ്പോഴും, എതിര്‍ ടീമിലെ കളിക്കാ രോട് മാന്യത പുലര്‍ത്താന്‍ കഴിയുക എന്നതാണ് ഫോര്‍ലാന്‍ എന്ന കളിക്കാരന്‍റെ ഏറ്റവും വലിയ മികവ്.
‘ഗോള്‍ഡന്‍ ബൂട്ട്’ മുള്ളര്‍ സ്വന്തമാക്കി
ജര്‍മ്മന്‍ മുന്നേറ്റ നിര യില്‍ അസൂയാവഹ മായ പ്രകടനം പുറത്തെടുത്ത്, ഫുട്ബോള്‍ ആരാധക രുടെ പ്രിയങ്കരനായി മാറിയ യുവ താരം തോമസ് മുള്ളര്‍ 2010 ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടിയ കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.
വെസ്ലി സ്നൈഡര്‍, ഫോര്‍ലാന്‍, വിയ തുടങ്ങിയവര്‍ എല്ലാം മുള്ളറെ പോലെ അഞ്ചു ഗോളുകള്‍ വീതം അടിച്ചവര്‍ ആണെങ്കിലും, സാങ്കേതിക തികവാര്‍ന്ന ഗോളുകള്‍ മുള്ളര്‍ അടിച്ചത് ആണെന്നുള്ള പരിഗണന യിലാണ് ഈ യുവ താരം അമൂല്യമായ ഈ നേട്ടം കൈവരിച്ചത്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma