സോൾ: ഡ്രൈവർമാരെയും യാത്രക്കാരേയും പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കുന്ന യൂബർ എന്ന മൊബൈൽ ആപ്പിനെതിരെ ദക്ഷിണ കൊറിയൻ അധികൃതരും നടപടി തുടങ്ങി. പൊതു ഗതാഗത നിയമങ്ങൾ ലംഘിച്ചു എന്നതാണ് യൂബറിനെതിരെ ഉള്ള ആരോപണം.
യൂബർ ആപ്പ് തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡൌൺലോഡ് ചെയ്യുന്നവർക്ക് ടാക്സി വേണ്ടപ്പോൾ യൂബറിൽ അവശ്യം അറിയിക്കാം. യൂബറിൽ റെജിസ്റ്റർ ചെയ്ത ടാക്സി ഡ്രൈവർമാർക്ക് ഈ വിവരം തങ്ങളുടെ യൂബർ ആപ്പിൽ ലഭിക്കുകയും ഇവർക്ക് പെട്ടെന്ന് തന്നെ യാത്രക്കാരന്റെ അടുത്ത് എത്തിച്ചേരാൻ സാധിക്കുകയും ചെയ്യും. ഇതാണ് യൂബർ ആപ്പിന്റെ പ്രവർത്തന രീതി. ഇതിന് യൂബർ ഒരു ചെറിയ തുക ഫീസായി ഈടാക്കുകയും ചെയ്യുന്നു.
എന്നാൽ ഈ ആപ്പിൽ ടാക്സി ഡ്രൈവർമാർക്ക് മാത്രമല്ല വാഹനം ഓടിക്കുന്ന ആർക്കും റെജിസ്റ്റർ ചെയ്യാം. ഇത് അനധികൃത ടാക്സി സർവീസുകൾ പ്രവർത്തിപ്പിക്കാൻ സഹായകരമാവുന്നു എന്നതാണ് ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകൾ ഇതിനെതിരെ രംഗത്ത് വരാൻ കാരണമായത്.
ഇത്തരമൊരു നവീന മാതൃകയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ നിയമങ്ങൾ ഇപ്പോൾ നിലവിലില്ല എന്നതാണ് യൂബറിന് എതിരെയുള്ള ഈ എതിർപ്പിന് പിന്നിൽ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ദക്ഷിണ കൊറിയ