
വാഷിംഗ്ടൺ : ഇന്ത്യൻ വംശജയും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്ല്യംസ് നാസയിൽ നിന്നും വിരമിച്ചു. ഇതോടെ 27 വർഷം നീണ്ട അവിസ്മരണീയമായ ഔദ്യോഗിക ജീവിത ത്തിനാണ് അറുപതാം വയസ്സിൽ സുനിത വില്യംസ് വിരാമം കുറിച്ചത്. മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഒൻപത് തവണയായി 62 മണിക്കൂർ ബഹിരാകാശത്ത് നടന്ന് സുനിത സ്ഥാപിച്ച റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ തുടരുന്നു. ബഹിരാകാശത്ത് മാരത്തോൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും ഇവർക്കുണ്ട്.




























