
കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ സാങ്കേതികവിദ്യാ കരാറുകളിൽ പ്രതിഷേധിച്ചാണ് നൂറുകണക്കിന് ബിരുദധാരികൾ ചടങ്ങ് ബഹിഷ്കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോയത്. പിച്ചൈ പ്രസംഗം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ അദ്ദേഹത്തിന് നേരെ കൂക്കിവിളിക്കുകയും പ്ലക്കാർഡുകളും പലസ്തീൻ പതാകകളും ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു.
‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ’ ഉൾപ്പെടെയുള്ള വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രോജക്ട് നിംബസ് എന്ന പേരിൽ ഇസ്രായേൽ സർക്കാരും ഗൂഗിളും ആമസോണും തമ്മിലുള്ള $1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരാറിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രധാന പ്രതിഷേധം.
ഗൂഗിൾ നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യ ഗാസയിലെ സൈനിക ആവശ്യങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായാണ് ഇസ്രായേൽ ഉപയോഗിക്കുന്നതെന്നും, ഇതിലൂടെ ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഗൂഗിൾ കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
പ്രോജക്ട് നിംബസിനെതിരെ ഗൂഗിൾ ഓഫീസുകളിൽ മുൻപ് പ്രതിഷേധം നടത്തിയ ഡസൻകണക്കിന് ജീവനക്കാരെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ നടപടിയും വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചു.
സുന്ദർ പിച്ചൈ പങ്കെടുത്ത ഔദ്യോഗിക ചടങ്ങ് ബഹിഷ്കരിച്ച വിദ്യാർത്ഥികൾ, സമീപത്തുതന്നെ ‘പീപ്പിൾസ് കമ്മൻസ്മെന്റ്’ എന്ന പേരിൽ ബദൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പാലസ്തീനിയൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീൽ ആയിരുന്നു ഈ ചടങ്ങിലെ മുഖ്യപ്രഭാഷകൻ.
അടുത്ത കാലത്തായി അമേരിക്കൻ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ-പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നതിന്റെ തുടർച്ചയായാണ് ഗൂഗിൾ മേധാവിക്കെതിരെ ഇപ്പോൾ സ്റ്റാൻഫോർഡിലും കടുത്ത പ്രതിഷേധം അരങ്ങേറിയത്.









രാജസ്ഥാന്‍ : ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് തൊട്ടടുത്തുള്ള പാക് പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ വഴി പാക് മൊബൈല്‍ ശൃംഖല ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യക്കകത്ത് പ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കകത്ത് പാക്കിസ്ഥാന്‍ ശൃംഖലയുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഇത് വഴി സാധിക്കും. ഈ സംഭാഷണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും വിദേശ ശൃംഖലയുടേതായതിനാല്‍ എന്ക്രിപ്റ്റ് ചെയ്യപ്പെട്ട (രഹസ്യ കോഡ് ഉപയോഗിച്ച് തിരിച്ചറിയാനാവാത്ത വിധത്തിലാക്കിയത്) സിഗ്നലുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിക്രിപറ്റ് (എന്ക്രിപ്റ്റ് ചെയ്യപ്പട്ട സിഗ്നലിനെ തിരകെ പൂര്‍വ രൂപത്തില്‍ ആക്കുക) ചെയ്യാനുമാവില്ല എന്നത് കൊണ്ട് ഇത് വലിയ ഒരു സുരക്ഷാ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്.
മെല്‍ബണ്‍ : ബ്ലാക് ബോക്സിന്റെ ഉപജ്ഞാതാവ് ഡോക്ടര്‍ ഡേവിഡ് വാറന്‍ (54) അന്തരിച്ചു. മെല്‍ബണിലെ എയ്‌റോ നോട്ടിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. വിമാനങ്ങളിലെ പൈലറ്റുമാരുടെ സംഭാഷണങ്ങളും വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും റിക്കോര്‍ഡ് ചെയ്യുന്ന ബ്ലാക്ക് ബോക്സ് വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുവാന്‍ വളരെ പ്രയോജന പ്രദമാണ്. വിമാനം കത്തി നശിച്ചാലും ബ്ലാക്ക് ബോക്സിനു കേടുപാടു സംഭവിക്കാത്ത വിധത്തില്‍ ആണ് അതിന്റെ നിര്‍മ്മാണം.
സ്കോട്ട്‌ലന്‍ഡ് : പണമിടപാടിലെ നിര്‍ണ്ണായക വഴിത്തിരിവായ എ. ടി. എം. കണ്ടുപിടിച്ച ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ അന്തരിച്ചു. എണ്‍പത്തി നാലുകാരനായ ബാരന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്കോട്ട്‌ലാന്റിലെ ആശുപത്രിയില്‍ ആണ് അന്തരിച്ചത്. 1965 ല്‍ തികച്ചും ആകസ്മികമായാണ് എ. ടി. എമ്മിന്റെ പിറവി. ഒരിക്കല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ ബുദ്ധിമുട്ട്
ന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോയി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചൈനീസ് വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷിനെ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും കോണ്ഗ്രസ് നേതൃത്വവും താക്കീത് ചെയ്തു. ചൈനീസ് ഉല്‍പ്പന്നങ്ങളെ പറ്റി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ആശങ്കകള്‍ അനാവശ്യവും ഭ്രാന്തവും (paranoid) ആണെന്നാണ് മന്ത്രിയുടെ പരാമര്‍ശം. ചൈനീസ് നിക്ഷേപത്തെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും ഉള്ള ന്യൂ ഡല്‍ഹിയുടെ ഭയാശങ്കകള്‍ മാറ്റിയില്ലെങ്കില്‍ കോപ്പന്‍ ഹെഗന്‍ ഉച്ചകോടിയെ തുടര്‍ന്ന് നിലവില്‍ വന്ന ഇന്ത്യാ ചൈന സഹകരണത്തിന്റെ മനോഭാവം അധിക കാലം നില നില്‍ക്കില്ല എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
























