ന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോയി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചൈനീസ് വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷിനെ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും കോണ്ഗ്രസ് നേതൃത്വവും താക്കീത് ചെയ്തു. ചൈനീസ് ഉല്‍പ്പന്നങ്ങളെ പറ്റി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ആശങ്കകള്‍ അനാവശ്യവും ഭ്രാന്തവും (paranoid) ആണെന്നാണ് മന്ത്രിയുടെ പരാമര്‍ശം. ചൈനീസ് നിക്ഷേപത്തെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും ഉള്ള ന്യൂ ഡല്‍ഹിയുടെ ഭയാശങ്കകള്‍ മാറ്റിയില്ലെങ്കില്‍ കോപ്പന്‍ ഹെഗന്‍ ഉച്ചകോടിയെ തുടര്‍ന്ന് നിലവില്‍ വന്ന ഇന്ത്യാ ചൈന സഹകരണത്തിന്റെ മനോഭാവം അധിക കാലം നില നില്‍ക്കില്ല എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇതേ തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രി മറ്റ് മന്ത്രാലയങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളെ പറ്റി പരാമര്‍ശിക്കരുത് എന്ന് പ്രധാന മന്ത്രി ശക്തമായ ഭാഷയില്‍ തന്നെ ജയറാം രമേഷിനു നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി പ്രധാന മന്ത്രിക്കും സോണിയാ ഗാന്ധിയ്ക്കും ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയതായാണ് സൂചന.
ചൈനീസ് ടെലികോം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിരോധനം ഒന്നും ഏര്‍പ്പെടു ത്തിയിട്ടില്ലെങ്കിലും ചൈനീസ് അതിര്‍ത്തിയില്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുവാനായി ചൈനയില്‍ നിന്നും ടെലികോം ഉപകരണങ്ങള്‍ വാങ്ങേണ്ട എന്ന് സര്‍ക്കാര്‍ ഉടമസ്ഥത യിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് കമ്പനിയോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണിത്.
ടെലികോം ശൃംഖലകളുടെ പ്രവര്‍ത്തനത്തിനും അറ്റകുറ്റ പണികള്‍ക്കും ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
ഇത്തരം ശൃംഖലകളില്‍ കടന്നു കയറി ചാര പ്രവര്‍ത്തിക്ക് സഹായകരമായ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
- കോപ്പന്‍ഹേഗന്‍ – ഇന്ത്യന്‍ നിലപാട് അമേരിക്കയെ പ്രീണിപ്പിയ്ക്കാന്‍ – നഷ്ടം ഭൂമിയ്ക്ക്
- ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും
- ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചൈന, ദേശീയ സുരക്ഷ, പരിസ്ഥിതി, സാങ്കേതികം