വാഷിംഗ്ടണ്‍ : ടൈം സ്ക്വയര്‍ ബോംബ് ഭീഷണി പോലെ എന്തെങ്കിലും ഒരു ശ്രമം വിജയകരം ആവുകയും അതിന്റെ ഉറവിടം പാക്കിസ്ഥാന്‍ ആണെന്ന് കണ്ടെത്തുകയും ചെയ്‌താല്‍ അതിന്റെ ഭവിഷ്യത്ത് അതീവ ഗുരുതരം ആയിരിക്കും എന്ന് അമേരിക്ക പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഭീകര വാദത്തിനു എതിരെയുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ സഹകരണം തങ്ങള്‍ ഇസ്ലാമാബാദില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്നും ക്ലിന്റന്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ടൈം സ്ക്വയറില്‍ ചീറ്റി പോയ കാര്‍ ബോംബ് സ്ഥാപിച്ച പാക്കിസ്ഥാനി വംശജനും ഇപ്പോള്‍ അമേരിക്കന്‍ പൌരനുമായ ഫൈസല്‍ ഷഹ്സാദ്, തനിക്ക് ഭീകര പരിശീലനം ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്നും ആണെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക