
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരി ജാനി (67) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യ ത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാരി ജാനി ആയിരുന്നു.
ആയത്തുല്ല അലി ഖമേനിക്കു ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവും ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണ്ണായക വ്യക്തിയും ആയിരുന്നു അലി ലാരി ജാനി.
‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും വേണ്ടി ജീവിത കാലം മുഴുവൻ ശ്രമിച്ച ശേഷം അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്ത സാക്ഷിത്വം വരിച്ചു’ എന്നാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തിയത്.
അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗ രക്ഷകരും ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈ മാനിയും കൊല്ലപ്പെട്ടു എന്നും കൗൺസിൽ അറിയിച്ചു. Image Credit : FB Reuters
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death-news, അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, കുറ്റകൃത്യം, ചരമം, യുദ്ധം




























