സ്കോട്ട്‌ലന്‍ഡ് : പണമിടപാടിലെ നിര്‍ണ്ണായക വഴിത്തിരിവായ എ. ടി. എം. കണ്ടുപിടിച്ച ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ അന്തരിച്ചു. എണ്‍പത്തി നാലുകാരനായ ബാരന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്കോട്ട്‌ലാന്റിലെ ആശുപത്രിയില്‍ ആണ് അന്തരിച്ചത്. 1965 ല്‍ തികച്ചും ആകസ്മികമായാണ് എ. ടി. എമ്മിന്റെ പിറവി. ഒരിക്കല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ ബുദ്ധിമുട്ട്
അനുഭവപ്പെട്ട ബാരന്‍ എന്തു കൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു സമയത്തും അനായാസം പണം പിന്‍വലിക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിച്ചു. ഇതിന്റെ സാധ്യതകളെ കുറിച്ച് ഗൌരവമായി ചിന്തിച്ചപ്പോള്‍ ചോക്ലേറ്റ് ഡിസ്പെന്‍സറുകള്‍ ആണ് ഇദ്ദേഹത്തിനു പ്രചോദനമായത്. 1967-ല്‍ ലണ്ടനിലെ ഒരു ബാങ്കില്‍ ആണ് ആദ്യമായി എ. ടി. എം. പ്രവര്‍ത്തിപ്പിച്ചത്.
മാതാപിതാക്കള്‍ സ്കോട്ട്‌ലാന്റുകാര്‍ ആണെങ്കിലും ജന്മം കൊണ്ട് ഇന്ത്യാക്കാരന്‍ ആണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍. 1925 ഇന്ത്യയില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാങ്കേതികം