അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആവശ്യം മാനിച്ച് ഇറാന്‍ തങ്ങളുടെ പക്കല്‍ ഉള്ള ശേഷി കുറഞ്ഞ സമ്പുഷ്ട യുറേനിയം (low enriched uranium – LEU) ടര്‍ക്കിയിലെ സുരക്ഷിത താവളത്തിലേക്ക് കൈമാറാന്‍ ധാരണയായി. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി, പ്രസിഡണ്ട് മഹമൂദ് അഹമദി നെജാദ് എന്നിവരുമായി ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സുപ്രധാന ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചത്. ഇത്തരമൊരു കൈമാറ്റം തങ്ങളുടെ മണ്ണില്‍ മാത്രമേ നടത്തൂ എന്നായിരുന്നു ഇത് വരെ ഇറാന്റെ നിലപാട്.
ഈ ധാരണയോടെ ഇനി തങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ അമേരിക്കക്ക് കാരണങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച് ഇറാന്‍ ആണവ ഊര്‍ജ്ജ സംഘടനയുടെ തലവന്‍ അലി അക്ബര്‍ സലേഹിയുടെ പ്രതികരണം.
- ജെ.എസ്.