ലോക കപ്പ് ട്വന്‍റി- 20 യില്‍ കരുത്തരായ ഓസ്ത്രേലിയ യെ തകര്‍ത്തു കൊണ്ട് ഇംഗ്ലണ്ട് കിരീട നേട്ടം ആഘോഷിച്ചു. 7 വിക്കറ്റിനു ആയിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ശക്തരായ ഓസ്ത്രേലിയന്‍ ബാറ്റിംഗ് നിരയെ 147 റണ്‍സില്‍ ഒതുക്കിയ ഇംഗ്ലീഷ് ബൌളര്‍ മാര്‍ ചാമ്പ്യന്‍ മാര്‍ക്ക് ഒത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ 3 ഓവറുകളില്‍ തന്നെ 9 റണ്‍സിന് ഓസ്ത്രേലിയ യുടെ 3 മുന്‍ നിര വിക്കറ്റുകള്‍ പിഴുത് അവരുടെ ബാറ്റിംഗിനെ പ്രതിരോധ ത്തില്‍ ആക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
ഡേവിഡ് ഹസ്സി നേടിയ 58 റണ്‍സിന്‍റെ പിന്‍ബലത്തിലാണ് പ്രതിരോധിക്കാവുന്ന സ്കോര്‍ ആയ 147 റണ്‍സ് കംഗാരുപ്പട പടുത്തു യര്‍ത്തിയത്. തുടര്‍ന്ന്‍ ബാറ്റിംഗിനെ ത്തിയ ഇംഗ്ലണ്ടിനു രണ്ടാമത്തെ ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും കെവിന്‍ പീറ്റേഴ്സനും ക്വിസ് വൈറ്ററും ചേര്‍ന്ന്‍ ഇംഗ്ലീഷ് പടയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
31 ബോളില്‍ നിന്നും 47 റണ്‍സ് എടുത്ത പീറ്റേഴ്സന്‍റെ അത്യുജ്ജല പ്രകടനം ഇംഗ്ലീഷ് ഇന്നിംഗ്സിന്‍റെ സവിശേഷതയാണ്. കേവലം 17 ഓവറില്‍ തന്നെ 148 റണ്‍സ് അടിച്ചെടുത്ത് ഐ. സി. സി വേള്‍ഡ് ട്വന്‍റി- 20 ട്രോഫി ഇംഗ്ലണ്ട് നേടി എടുക്കുകയായിരുന്നു.
49 ബോളില്‍ നിന്നും 67 റണ്‍സ് നേടിയ ഇംഗ്ലീഷ് ഓപ്പണര്‍ ക്വിസ് വൈറ്റര്‍ ഫൈനലിലെ ‘മാന്‍ ഓഫ് ദ മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം തകര്‍പ്പന്‍ ആള്‍ റൗണ്ട് പ്രകടനം കാഴ്ച വെച്ച ചാമ്പ്യന്‍ പ്ലെയര്‍ കെവിന്‍ പീറ്റേഴ്സന്‍ ‘മാന്‍ ഓഫ് ദ ടൂര്‍ണ്ണമെന്‍റ്’ അവാര്‍ഡും ലഭിച്ചു.
-ഹുസൈന്‍ ഞാങ്ങാട്ടിരി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്