മെല്‍ബണ്‍ : ബ്ലാക് ബോക്സിന്റെ ഉപജ്ഞാതാവ് ഡോക്ടര്‍ ഡേവിഡ് വാറന്‍ (54) അന്തരിച്ചു. മെല്‍ബണിലെ എയ്‌റോ നോട്ടിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. വിമാനങ്ങളിലെ പൈലറ്റുമാരുടെ സംഭാഷണങ്ങളും വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും റിക്കോര്‍ഡ് ചെയ്യുന്ന ബ്ലാക്ക് ബോക്സ് വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുവാന്‍ വളരെ പ്രയോജന പ്രദമാണ്. വിമാനം കത്തി നശിച്ചാലും ബ്ലാക്ക് ബോക്സിനു കേടുപാടു സംഭവിക്കാത്ത വിധത്തില്‍ ആണ് അതിന്റെ നിര്‍മ്മാണം.
അമ്പത്തിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡോ. ഡേവിഡ് വാറന്‍ ഈ ഉപകരണം കണ്ടുപിടിച്ചത്. കോമറ്റ് എന്ന ഒരു യാത്രാ വിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ഉപകരണത്തിന്റെ സാധ്യതയെ പറ്റി അദ്ദേഹം ചിന്തിക്കുവാന്‍ ഇടയായത്. നിരന്തരമായ പരിശ്രമങ്ങളിലൂടെ അദ്ദേഹം ഈ ഉപകരണം വികസിപ്പിച്ചെടുത്തു. ഇന്ന് ലോകത്തെ മുഴുവന്‍ വിമാനങ്ങളിലും ബ്ലാക്ക് ബോക്സ് നിര്‍ബന്ധമാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, വിമാനം, സാങ്കേതികം
പ്രായവും കണ്ടുപിടിത്തം നടത്തിയ വര്‍ഷവും ഒന്നാകുമോ?