റോം : ദൈവ സ്‌നേഹം എല്ലാ മനുഷ്യര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ് എന്നും ആര്‍ക്കും അതു തടയാന്‍ പാടില്ല എന്നും ലോകത്തോടു വിളിച്ചു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ (88) ദിവംഗതനായി. ഏപ്രിൽ 21 തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 : 35 നു വത്തിക്കാനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം എന്നും വത്തിക്കാൻ അറിയിച്ചു.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള കർദ്ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ, 2013 മാര്‍ച്ച് 13 ന് ആയിരുന്നു കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പ യായി തെരഞ്ഞെടുക്കപ്പെട്ടത്.
അന്നത്തെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28 ന് രാജി വെച്ചതിനെ തുടര്‍ന്നാണ് സ്ഥാനാരോഹണം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്.
1936 ഡിസംബര്‍ ഏഴിനായിരുന്നു ജനനം. 1958 ൽ ഈശോ സഭയില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദ്ദിനാള്‍ ആയി. 731–741 കാല ഘട്ടത്തിലെ, സിറിയ യിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തു നിന്നുളള മാർപാപ്പയായിരുന്നു അദ്ദേഹം.
- മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു
- മാനവ സൗഹാർദ്ദ രേഖ : മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒപ്പു വെച്ചു
- ലൈംഗിക അതിക്രമങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ
- മാർപ്പാപ്പയുടെ ഈസ്റ്റർ ദിന സന്ദേശം
- Vatican News
- pma