Tuesday, December 7th, 2010

വിക്കിലീക്ക്സിന് പിന്തുണയുമായി ഇന്ത്യാക്കാരി

vidyut-kale-epathram

മുംബൈ : വിക്കി ലീക്ക്സ്‌ വെബ് സൈറ്റ് അടച്ചു പൂട്ടാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നവ മാധ്യമ പ്രവര്‍ത്തന സങ്കേതത്തിന്റെയും പര്യായമായി മാറിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിന് പിന്തുണയുമായി ഇന്ത്യാക്കാരിയായ വിദ്യുത് കാലെ രംഗത്തെത്തി. ഒരു പക്ഷെ ഇന്ത്യയില്‍ നിന്നും വിക്കി ലീക്ക്സിനു ലഭിക്കുന്ന ആദ്യത്തെ പിന്തുണ ആയിരിക്കും ഇത്.

വിക്കി ലീക്ക്സ്‌ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധം ഏറെ നിരാശാ ജനകമായിരുന്നെന്നും ഇതാണ് തന്നെ വിക്കി ലീക്ക്സ്‌ സെര്‍വര്‍ മിറര്‍ ചെയ്യാനായി പ്രേരിപ്പിച്ചത്‌ എന്നും മുംബൈയില്‍ കോര്‍പ്പൊറേറ്റ്‌ പരിശീലകയായ വിദ്യുത് (സോണിയ) പറഞ്ഞു. മുംബൈ ആക്രമണത്തില്‍ ലെഷ്കര്‍ എ തോയ്ബയുടെയും പാക്‌ ചാര സംഘടനയുടെ ബന്ധവും മറ്റുമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത്. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. ക്ക് ലെഷ്കര്‍ എ തൊയ്ബയുടെ ആക്രമണത്തെ പറ്റി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, വിക്കി ലീക്ക്സ്‌ വെളിപ്പെടുത്തിയ രേഖകളില്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഐ. എസ്. ഐ. ക്ക് ഈ കാര്യം അറിയാമായിരുന്നോ എന്ന സംശയം പ്രകടിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. വാര്‍ത്തകളെ ഒരു ബോളിവുഡ്‌ ശൈലിയില്‍ വളച്ചൊടിച്ച് മസാല പുരട്ടുന്ന രീതിയാണ് മാധ്യമങ്ങള്‍ അവലംബിച്ചു വരുന്നത്.

സത്യത്തിന് വേണ്ടി നിലകൊള്ളുന്ന വളരെ ശക്തമായ ഒരു മുന്നേറ്റമാണ് വിക്കി ലീക്ക്സ്‌. ഇപ്രകാരം സത്യത്തെ വളച്ചൊടിച്ച് എന്താണ് നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്?

വിക്കി ലീക്ക്സിനെ പ്രതിക്കൂട്ടിലാക്കാന്‍ വ്യക്തമായ നിയമം ഇല്ലാത്ത സാഹചര്യത്തില്‍ അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലപാട്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്. ജൂലിയന്‍ അസ്സാന്‍ജെ ചെയ്തത് നിയമ വിരുദ്ധമാണോ എന്നതിലല്ല ഈ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടുകളാണ് തനിക്ക്‌ ഏറെ ആശങ്കാജനകമായി തോന്നുന്നത്. രാഷ്ട്രീയക്കാരാണ് അസ്സാന്‍ജെയ്ക്കെതിരെ രംഗത്ത്‌ വന്ന് അസ്സാന്‍ജെയെ ഭീകരന്‍ എന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്നത്. ദേശീയ സുരക്ഷയെ ചൊല്ലി ഉയര്‍ത്തുന്ന വാദങ്ങളും ജനം അന്ധമായി ഏറ്റെടുക്കുകയാണ്.

ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ ഇത്തരം വിഷയങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യയും ഈ കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കണം. അമേരിക്കന്‍ പാത പിന്തുടര്‍ന്ന് സത്യം മൂടി വെയ്ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. നമ്മുടെ വേഷവിധാനത്തിന്റെ കാര്യത്തിലും, ഭാഷയുടെ കാര്യത്തിലും, സംസ്കാരത്തിന്റെ കാര്യത്തിലുമെല്ലാം അമേരിക്കന്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം ആശങ്കാജനകമാണ്.

അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ സ്വീഡന്‍ സ്വീകരിച്ച വ്യഗ്രതയും അതീവ നിന്ദ്യമാണ്. ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കാത്ത കുറ്റത്തിനാണ് അസ്സാന്‍ജെയ്ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇതില്‍ പരം പരിഹാസ്യമായ ഒരു നിലപാട്‌ എന്താണ് എന്നും വിദ്യുത് ചോദിക്കുന്നു. അമേരിക്ക സ്വീഡനെ ഉപയോഗിച്ച് നടത്തുന്ന ഈ നാടകം മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനെ കൊണ്ട് പച്ചക്കറി വാങ്ങുന്നതിലും പരിതാപകരമാണ്.

അടുത്ത കാലത്തായി അമേരിക്ക പറയുന്ന എന്തും കണ്ണുമടച്ച് വിശ്വസിക്കുകയും കരാറുകളില്‍ ഒപ്പിടുകയുമാണ് ഇന്ത്യ ചെയ്തു പോരുന്നത്. ഇതിനെല്ലാമുള്ള പ്രതിഷേധമായി തന്നെയാണ് താന്‍ അമേരിക്കയെ ചൊടിപ്പിക്കാന്‍ സാധ്യതയുള്ള ഈ തീരുമാനത്തില്‍ എത്തുകയും വിക്കി ലീക്ക്സിന്റെ മിറര്‍ സ്ഥാപിക്കാന്‍ സന്നദ്ധയാവുകയും ചെയ്തത്.

തന്റെ ബിസിനസ് ആവശ്യത്തിന് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള സെര്‍വറില്‍ ആണ് വിക്കി ലീക്ക്സിന്റെ മിറര്‍ സജ്ജമാക്കിയിട്ടുള്ളത്‌ എന്ന് വിദ്യുത് വെളിപ്പെടുത്തുന്നു. http://wikileaks.aamjanata.com/എന്നതാണ് മിറര്‍ സെര്‍വറിന്റെ അഡ്രസ്‌. ഇത് തകര്‍ക്കാനായി അമേരിക്ക തന്റെ സെര്‍വര്‍ അടച്ചു പൂട്ടിയാലും തനിക്ക് പ്രശ്നമില്ല എന്നും ഇവര്‍ അറിയിക്കുന്നു. ഈ അപായം താന്‍ മുന്നില്‍ കാണുന്നുണ്ട്. എന്നാലും തന്റെതായ പ്രതിരോധവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്നും ഇവര്‍ അറിയിച്ചു.

vidyut-kale-aamjanata-epathram

"ആം ജനതയില്‍" ഒരാളായി വിദ്യുത്

മുംബൈയില്‍ കോര്‍പ്പൊറേറ്റ്‌ പരിശീലകയായ വിദ്യുത് കാലെ “വൈഡ്‌ അവേര്‍” എന്ന സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്ന ഒരു വിനോദ സഞ്ചാര കമ്പനിയും നടത്തുന്നുണ്ട്. ഈ ആവശ്യത്തിനായി വെബ് സൈറ്റ് തുടങ്ങിയതിലൂടെ ഇവര്‍ ക്രമേണ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യകളില്‍ പരിജ്ഞാനം നേടി. എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുവാനായി “ആം ജനത” (സാധാരണ ജനത) എന്ന പേരില്‍ സ്വന്തം ബ്ലോഗ്‌ തുടങ്ങിയ ഇവര്‍ ഇപ്പോള്‍ നല്ല ഒരു വെബ് ഡിസൈനര്‍ കൂടിയാണ്. ടൂര്‍ കമ്പനി നടത്തുന്നുണ്ടെങ്കിലും കുഞ്ഞുണ്ടായത്തിനു ശേഷം താന്‍ കൂടുതലായും വെബ് ഡിസൈനിംഗില്‍ ആണ് ശ്രദ്ധ പതിപ്പിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.

Read this in English

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine