സ്റ്റോക്ക്‌ഹോം : വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെയ്ക്കെതിരെ സ്വീഡിഷ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ലൈംഗിക പീഡനം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് അസ്സാന്‍ജെയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അസ്സാന്‍ജെ സ്വീഡനില്‍ ഇല്ലാത്തതിനാല്‍ അസ്സാന്‍ജെയെ പിടികൂടാനായി അന്താരാഷ്‌ട്ര വാറന്റ് പുറപ്പെടുവിക്കും എന്ന് സ്വീഡന്‍ അറിയിച്ചു.
അസ്സാന്‍ജെ ഓഗസ്റ്റില്‍ സ്വീഡന്‍ സന്ദര്‍ശിച്ച വേളയില്‍ രണ്ടു സ്ത്രീകളുമായി നടന്ന കൂടിക്കാഴ്ചയാണ് കേസിന് ആസ്പദമായത്. എന്നാല്‍ ഈ ആരോപണം അസ്സാന്‍ജെ നിഷേധിച്ചിട്ടുണ്ട്. ഇറാഖ് യുദ്ധ കാലത്തെയും അഫ്ഗാന്‍ യുദ്ധ കാലത്തെയും അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിസില്‍ ബ്ലോവര്‍ (whistleblower) വെബ് സൈറ്റായ വിക്കി ലീക്ക്സ് അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണ് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. തങ്ങളുടെ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടുവെങ്കിലും അസ്സാന്‍ജെ ഈ ആവശ്യം നിരാകരിച്ചു. ഇതിനു പ്രതികാരമായിട്ടാണ് അമേരിക്കന്‍ ചാര സംഘടന അസ്സാന്‍ജെയ്ക്കെതിരെ കള്ളക്കേസ് ചമച്ചത് എന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിക്കി ലീക്ക്സ് വെബ് സൈറ്റിന്റെ ചില സെര്‍വറുകള്‍ സ്ഥിതി ചെയ്യുന്ന സ്വീഡനില്‍ അസ്സാന്‍ജെയ്ക്ക് താമസാവകാശം സ്വീഡന്‍ നിഷേധിച്ചിരുന്നു. ഇന്റര്‍നെറ്റ് സ്വകാര്യത പൂര്‍ണ്ണമായി ഉറപ്പു നല്‍കുന്ന നിയമ പരിരക്ഷയുള്ള രാജ്യമാണ് സ്വീഡന്‍ എന്നതിനാലാണ് വിക്കി ലീക്ക്സ് സെര്‍വറുകള്‍ സ്വീഡനില്‍ സ്ഥാപിച്ചിരുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം