ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം മലയാളിയായ പ്രീജ ശ്രീധരനു ആദ്യ സ്വണ്ണം. കടുത്ത മത്സരം നടന്ന 10,000 മീറ്ററില്‍ 31 മിനിറ്റും 50 സെക്കന്റുമെടുത്താണ് പ്രീജ സ്വര്‍ണ്ണ മെഡലില്‍ മുത്തമിട്ടത്. സ്വര്‍ണ്ണ നേട്ടത്തോടൊപ്പം പ്രീജ സ്വന്തം പ്രേരിലുള്ള ദേശീയ റെക്കോര്‍ഡു തകര്‍ക്കുകയും ചെയ്തു. പ്രീജയുടെ അട്ടിമറി വിജയം അക്ഷരാര്‍ത്ഥത്തില്‍ ഒരു മധുര പ്രതികാരം തന്നെ എന്നു വേണമെങ്കില്‍ പറയാം. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പ്രീജയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. തൊട്ടു മുമ്പിലുണ്ടായിരുന്ന ജപ്പാനീസ് താരങ്ങളെ കണ്ണു ചിമ്മി ത്തുറക്കുന്ന തിനിടയില്‍ പുറകിലാക്കി ക്കൊണ്ട് അവസാന ലാപ്പിലെ കുതിപ്പില്‍ സ്വര്‍ണ്ണ പതക്കത്തില്‍ തന്നെ പ്രീജ പിടി മുറുക്കി. പ്രീജയ്ക്കു തൊട്ടു പുറകിലായി ഫിനിഷ് ചെയ്ത ഇന്ത്യയുടെ കവിതാ റാവത്തിനു വെള്ളിയും ലഭിച്ചു.
പ്രീജയ്കൊപ്പം റെയില്‍വേ യുടെ സുധാ സിങ്ങും ഇന്ന് മറ്റൊരു സ്വര്‍ണ്ണം കരസ്ഥമാക്കി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് 9 മിനിറ്റ് 55.67 സെക്കന്റില്‍ സുധ റെക്കോര്‍ഡോടു കൂടിയ വിജയം കരസ്ഥമാക്കിയത്. മലയാളി താരം ഒ. പി. ജയ്ഷയുടെ പേരിലെ റെക്കോര്‍ഡാണ് സുധ തിരുത്തി എഴുതിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം
പ്രീജയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാട്ടിലേക്കോ മറ്റോ പോകൂ. എന്തായാലും എത്രയും പെട്ടെന്ന് കേരളം വിടുക നല്ല ഒരു ഭാവിയുണ്ട് നിങ്ങള്‍ക്ക്. ഇവിടെത്തുകാരുടെ പ്രസ്താവനയില്‍ പെട്ട് വഞ്ചിതയാകാതിരിക്കുക. ട്രാക്കില്‍ നിന്നും ഇനിയും കൂടുതല്‍ സ്വര്‍ണ്ണം വാരിക്കൂട്ടുക.