പുടിനെ വധിക്കാന്‍ ഗൂഢാലോചന റഷ്യ തകര്‍ത്തു

February 27th, 2012

Vladimir Putin-epathram

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ പുടിന്‌ നേരെ ചാവേര്‍ ആക്രമണം നടത്താനുളള നീക്കം തകര്‍ത്തു. അടുത്ത മാസം നാലിന്‌ നടക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം ചാവേര്‍ ആക്രമണം നടത്താന്‍ ചെച്‌നിയന്‍ യുദ്ധ പ്രഭു ദോക്കു ഉമറോവിന്റെ നേതൃത്വത്തില്‍ നടത്തിയ  ഗൂഢാലോചനയാണ് റഷ്യന്‍- ഉക്രയിന്‍ സുരക്ഷാ ഏജന്‍സികള്‍ ഇല്ലാതാക്കിയത്. ഒഡേസ്സ നഗരത്തില്‍ ബോംബ്‌ ഉണ്ടാക്കാനുളള ശ്രമത്തിനിടെ ഉണ്ടായ സ്‌ഫോടനമണ്‌ തീവ്രവാദികളുടെ നീക്കം പുറത്തറിയാന്‍ കാരണമായതും നീക്കം പരാജയപ്പെടുത്തിയതുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ തീവ്രവാദികളിലൊരാളായ റസ്ലാന്‍ മദയേവ്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരുക്കുകളോടെ പോലീസ്‌ പിടിയിലായ ഇയ പ്യയാന്‍സിന്‍ ആണ്‌ ഗൂഢാലോചന സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന കപ്പല്‍ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യും

February 17th, 2012

enrica-lexie-epathram

തിരുവനന്തപുരം : കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ കടല്‍കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കച്ചവട കപ്പലിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യും എന്ന് സൂചന. രണ്ടു മത്സ്യബന്ധന തൊഴിലാളികളാണ് ബുധനാഴ്ച കപ്പലില്‍ നിന്നും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്‌. കടല്‍ കൊല്ലക്കാര്‍ക്ക് എതിരെ കപ്പലിന് സുരക്ഷ ഉറപ്പ്‌ വരുത്തുവാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയത്‌. മല്‍സ്യ ബന്ധന തൊഴിലാളികളോട് വഴി മാറി പോകുവാന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കടല്‍ കൊള്ളക്കാരാണ് എന്ന നിഗമനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ്‌ നടന്നത് എന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വിശദീകരിച്ചു.

എന്നാല്‍ അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വെടിവെപ്പ്‌. കപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ ഇനി അഥവാ കടല്‍ കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത്‌ എങ്കിലും അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌ എന്നത് ആരായേണ്ടിയിരിക്കുന്നു. കടല്‍കൊള്ളക്കാരുടെ ആക്രമണം എന്നൊക്കെയുള്ള വിചിത്രമായ കഥകളാണ് ഇറ്റാലിയന്‍ അധികൃതരും പറയുന്നത് എന്നിരിക്കെ ശക്തമായ നയതന്ത്ര നീക്കങ്ങളും കര്‍ശനമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ തൊഴിലാളികള്‍ക്ക്‌ സുരക്ഷിതമായി തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയൂ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് സൗഹൃദം ഒഴിവാക്കിയതിന്റെ പകയില്‍ കൊലപാതകം

February 13th, 2012

facebook-ban-in-india-epathram

നാഷ് വില്ലി : ഫേസ്ബുക്കില്‍ തന്നെ “അണ്‍ ഫ്രെണ്ട്” (സുഹൃത്ത്‌ അല്ലാതെയാക്കുക) ചെയ്തവരുടെ കൊലപാതകത്തില്‍ കലാശിച്ച പകയുടെ കഥ അമേരിക്കയിലെ നാഷ് വില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട നിരവധി കൊലപാതകങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത്രയും നിസാരമായ ഒരു കാരണം കൊണ്ട്‌ ഒരു കൊലപാതകം നടക്കുന്നത് ആദ്യമായാണ്‌ എന്ന് സ്ഥലം പോലീസ്‌ മേധാവി മൈക്ക്‌ റീസ് പറയുന്നു.

ജാനെല്‍ പോട്ടര്‍ എന്ന യുവതിയെ ക്ലേ – ജീന്‍ ദമ്പതികള്‍ തങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തതിനു പ്രതികാരമായാണ് ജാനെലിന്റെ പിതാവും മറ്റൊരാളും ചേര്‍ന്ന് ദമ്പതികളെ വെടി വെച്ച് കൊന്നത്. തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ക്ലേയുടെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു. മരിച്ചു കിടന്ന ജീനിന്റെ കയ്യില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് പരിക്കുകള്‍ ഒന്നുമില്ലാതെ കിടപ്പുണ്ടായിരുന്നു.

ഇതിനും മുന്‍പും ഫേസ്ബുക്ക് സൗഹൃദം മതിയാക്കിയതിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്ഷം അയോവയില്‍ ഒരു യുവതി ഫേസ്ബുക്കില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ പകയില്‍ തന്റെ സുഹൃത്തിന്റെ ഗാരേജ് തീ വെച്ച് നശിപ്പിക്കുകയുണ്ടായി.

വെറും ഒരു ബട്ടന്‍ ക്ലിക്ക് ചെയ്ത് വേര്‍പെടുത്താവുന്ന തരത്തില്‍ ബന്ധങ്ങളെ ലളിതവല്‍ക്കരിച്ച് ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സമൂഹ മനസിനെ ക്ഷുദ്രമാക്കുന്നതായി സാമൂഹ്യ മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം

February 3rd, 2012

Egypt-football-violence-epathram

കെയ്‌റോ: പോര്‍ട്ട്‌ സയ്‌ദില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനെയുണ്ടായ കലാപത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ ‌ ഈജിപ്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം. സുപ്രീം കൗണ്‍സില്‍ ഓഫ്‌ ദി ആംഡ്‌ ഫോഴ്‌സസാണു ദുഃഖാചരണത്തിന്‌ ആഹ്വാനം നല്‍കിയത്‌.

ശനിയാഴ്‌ച വരെയാണു ദുഃഖാചരണം. ബുധനാഴ്‌ച രാത്രി പോര്‍ട്ട്‌ സയിദിലെ സ്‌റ്റേഡിയത്തില്‍ അല്‍- മാസ്രിയും കെയ്‌റോയിലെ അല്‍ -ആഹ്ലിയും തമ്മില്‍ നടന്ന മത്സരത്തിനു ശേഷമാണു ലഹളയുണ്ടായത്‌. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം അല്‍-മാസ്രി 3-1 നു ജയിച്ചശേഷം ആരാധകര്‍ ഗ്രൗണ്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു. അല്‍ -ആഹ്ലി ക്ലബ്‌ ആരാധകരെ ആക്രമിച്ച ജനക്കൂട്ടം കളിക്കാരെയും കോച്ചിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. 4000 ത്തിലധികം പേര്‍ കളികാണാനെത്തിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ പ്രതിസന്ധി രൂക്ഷം രക്ഷാസമിതി ഉടന്‍ ഇടപെടണം -ബാന്‍ കി മൂണ്‍

January 18th, 2012

ban-ki-moon-epathram

അബൂദാബി: ദിനം പ്രതി ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സിറിയന്‍ പ്രശ്നത്തില്‍ ഗൗരവമായി ഇടപെടണമെന്ന് രക്ഷാ സമിതിയോട് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപെട്ടു. രക്ഷാസമിതിയിലെ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സിറിയയില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും, കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടുപോവാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  അബൂദാബിയില്‍ ഊര്‍ജ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞന്റെ വധത്തിന് പിന്നില്‍ അമേരിക്ക എന്ന് ഇറാന്‍

January 16th, 2012

terrorist-america-epathram

ടെഹ്‌റാന്‍ : ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ ബോംബ്‌ സ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിനു പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇതിനു തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇറാന്‍ അറിയിച്ചു. കാന്തശക്തി ഉപയോഗിച്ച് ശാസ്ത്രജ്ഞന്‍ സഞ്ചരിച്ച കാറിന്റെ വാതിലില്‍ ബോംബ്‌ ഒട്ടിച്ചു വെക്കുകയായിരുന്നു. ബോംബ്‌ സ്ഫോടനത്തില്‍ 32 കാരനായ ആണവ ശാസ്ത്രജ്ഞന്‍ മുസ്തഫ അഹമ്മദി റോഷനും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ഈ വധത്തിന്റെ ആസൂത്രണവും സഹായവും ചെയ്തത് അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. ആണെന്ന് ഇറാന്റെ വിദേശ കാര്യ മന്ത്രാലയം ഇറാനിലെ സ്വിസ്സ് അംബാസഡര്‍ക്ക് കൈമാറിയ എഴുത്തില്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാനില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വിസ്സ് എംബസിയാണ്.

ഇറാന്റെ ശത്രുക്കളായ അമേരിക്കയും ബ്രിട്ടനും സയണിസ്റ്റ്‌ ഭരണകൂടവും (ഇസ്രയേലിനെ ഇറാന്‍ ഇങ്ങനെയാണ് സംബോധന ചെയ്യുന്നത്) തങ്ങളുടെ ദുഷ്‌പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടി വരും എന്നും ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മ്യാന്‍മാറില്‍ രാഷ്ട്രീയ തടവുകാരടക്കം 651പേരെ വിട്ടയച്ചു

January 14th, 2012

Min-Ko-Naing-Myanmar-epathram

ബാങ്കോക്ക് : മ്യാന്‍മാറില്‍  വിദ്യാര്‍ത്ഥി പ്രക്ഷോഭ തലവന്‍ മിന്‍ കോ നൈങും പ്രമുഖ രാഷ്ട്രീയ തടവുകാരുമടക്കം 651 പേരെ മ്യാന്‍മാര്‍ പട്ടാള ഭരണകൂടം ജയില്‍ മോചിതരാക്കി. എന്നാല്‍ ഇതില്‍ എത്രപേര്‍ എത്ര രാഷ്ട്രീയതടവുകാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പടുത്തിയിട്ടില്ല. 1988 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രവര്‍ത്തകരും 2007 ലെ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ ബുദ്ധ സന്യാസിമാരെയുമാണ് സര്‍ക്കാര്‍ വിട്ടയച്ചരില്‍ പെടും. റംഗൂണില്‍ നിന്നും 545 കിലോമീറ്റര്‍ അകലെ തായേട്ട് നഗരത്തിലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മിന്‍ കോ നൈങ്ങിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഖിന്‍ ന്യോത്, ഷാന്‍ നേതാവ് ഉ ഖുന്‍ ടുന്‍ ഉ, ഇലക്‌ട്രോണിക് മാധ്യങ്ങളെ ദുപയോഗം ചെയ്തുവെന്ന കുറ്റത്തിന് 65 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന നിലാര്‍ തെയ്ന്‍ തുടങ്ങിയവരും വിട്ടയക്കപ്പെട്ടവരില്‍ പെടും

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ പിടിയിലായി

January 14th, 2012

stethescope-epathram

ന്യൂയോര്‍ക്ക് : തന്റെ പക്കല്‍ ചികിത്സയ്ക്ക് വന്ന മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ ഡോക്ടര്‍ പിടിയിലായി. ഇവരെ താന്‍ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും ഇയാള്‍ കുട്ടികള്‍ അറിയാതെ പകര്‍ത്തുകയും ചെയ്തു.

53 കാരനായ ഡോക്ടര്‍ രാകേഷ്‌ പണ്‍ ആണ് ന്യൂയോര്‍ക്കിലെ തന്റെ വസതിയോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ചികില്‍സയ്ക്കായി വന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ചികിത്സയ്ക്കായാണ് കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് വിശ്വസിച്ച് ഏല്‍പ്പിച്ചത്‌ എന്നും ഈ വിശ്വാസത്തെയാണ് ഡോക്ടര്‍ വഞ്ചിച്ചത് എന്നും ഡോക്ടര്‍ക്ക്‌ എതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനം എന്ന കുറ്റകൃത്യത്തിന് പുറമേ ലൈസന്‍സുള്ള ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഇയാള്‍ “ആരെയും ഉപദ്രവിക്കില്ല” എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടി നടത്തിയതായി അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ ഇത് “ചികില്‍സ” ആണെന്ന് രേഖകള്‍ ഉണ്ടാക്കി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തതായി അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അന്‍വര്‍ ഇബ്രാഹിം കുറ്റവിമുക്തന്‍

January 10th, 2012

anwar-ibrahim-epathram

മലേഷ്യ: സ്വവര്‍ഗ രതി കേസില്‍ ഏറെ കാലം ജയില്‍ വാസം അനുഭവിക്കുകയും രാഷ്ട്രീയത്തില്‍ നിന്നും പിന്‍ വാങ്ങേണ്ടിയും വന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം കുറ്റക്കാരനല്ലെന്നു കോടതി വ്യക്തമാക്കി. അദ്ദേഹത്തി നെതിരെ തെളിവായി സമര്‍പ്പിച്ച ഡി. എന്‍. എ പരിശോധനാ ഫലം വിശ്വസനീയമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ മറ്റു തെളിവുകള്‍ക്കും ശിക്ഷിക്കാന്‍ തക്ക വിശ്വസ്യതയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ഒരു വ്യാഴവട്ട ക്കാലത്തി ലധികമായി മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ‘പീഡന’ കേസില്‍ അന്‍വര്‍ കുറ്റവിമുക്തനായതു രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രതിപക്ഷം ആഹ്ലാദത്തിലാണ്. അന്‍വറിനെ മോചിപ്പിച്ച കോടതി വിധി അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിക്കു തലവേദന സൃഷ്ടിക്കുമെന്നു കരുതപ്പെടുന്നു. എന്നാല്‍, രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെക്‌സിക്കോയിലെ മാഫിയ തലവന്‍ എസ്‌ട്രാഡ അറസ്‌റ്റില്‍

January 7th, 2012

Baltazar-Saucedo-epathram

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മാഫിയ തലവന്‍ ബാള്‍ട്ടസാര്‍ സോസീദോ എസ്‌ട്രാഡയെ (38)മെക്സിക്കന്‍ പോലിസ്‌ അറസ്റ്റ്‌  ഒരു ചൂതാട്ട കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തി 52 പേരെ വധിച്ചകേസില്‍ പിട്ടികിട്ടാപുള്ളിയായിരുന്നു ഇയാള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ്‌ തനിക്ക്‌ മാസപ്പടി നല്‍കാന്‍ വിസമ്മതിച്ച കാസിനോ ഉടമയ്‌ക്കുള്ള മറുപടിയായി  മെണ്ടേറിയിലെ റോയലെ കാസിനോയിലാണ്‌ ഇയാള്‍ അതിക്രൂരമായി 52 പേരെ വധിച്ചത്‌. സ്‌ഫോടനം നടത്തിയാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത് . സ്‌ഫോടനത്തിനു ശേഷം ഒളിവില്‍പോയ എസ്‌ട്രാഡയെ കണ്ടെത്താന്‍ സര്‍ക്കാര്‍ 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇരുപതോളം പേരെ പോലീസ്‌ നേരത്തെ പിടികൂടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1991011»|

« Previous Page« Previous « ഇറാഖില്‍ വീണ്ടും സ്‌ഫോടന പരമ്പര 27 പേര്‍ മരിച്ചു
Next »Next Page » അമേരിക്കയില്‍ 3 തീവണ്ടികള്‍ കൂട്ടിയിടിച്ചു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine