മലേഷ്യ: സ്വവര്‍ഗ രതി കേസില്‍ ഏറെ കാലം ജയില്‍ വാസം അനുഭവിക്കുകയും രാഷ്ട്രീയത്തില്‍ നിന്നും പിന്‍ വാങ്ങേണ്ടിയും വന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം കുറ്റക്കാരനല്ലെന്നു കോടതി വ്യക്തമാക്കി. അദ്ദേഹത്തി നെതിരെ തെളിവായി സമര്‍പ്പിച്ച ഡി. എന്‍. എ പരിശോധനാ ഫലം വിശ്വസനീയമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ മറ്റു തെളിവുകള്‍ക്കും ശിക്ഷിക്കാന്‍ തക്ക വിശ്വസ്യതയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ഒരു വ്യാഴവട്ട ക്കാലത്തി ലധികമായി മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ‘പീഡന’ കേസില്‍ അന്‍വര്‍ കുറ്റവിമുക്തനായതു രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രതിപക്ഷം ആഹ്ലാദത്തിലാണ്. അന്‍വറിനെ മോചിപ്പിച്ച കോടതി വിധി അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിക്കു തലവേദന സൃഷ്ടിക്കുമെന്നു കരുതപ്പെടുന്നു. എന്നാല്‍, രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, മനുഷ്യാവകാശം