കറാക്കസ്: ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് അഞ്ച് ദിവസത്തെ ലാറ്റിനമേരിക്കന്‍ പര്യടനം ആരംഭിച്ചു. വെനിസ്വേലയിലെത്തിയ നെജാദിന് അവിടെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഞായറാഴ്ച കറാക്കസിലെ സൈനിക വിമാനത്താവളത്തിലെത്തിയ നെജാദിനെ വെനിസ്വേലന്‍ വൈസ് പ്രസിഡന്‍റ് ഏലിയാസ് ജോവ മിലാനോയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പ്രസിഡന്‍റ് ഹ്യൂഗോ ചാവെസുമായും നെജാദ് കൂടിക്കാഴ്ച നടത്തും. അഞ്ച് ദിവസം നീളുന്ന പര്യടനത്തിനിടെ, കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നികരാഗ്വ, ക്യൂബ, എക്വഡോര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍റെയും കടുത്ത ഉപരോധത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം
അമേരിക്കയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിരോധവും സമാന മനസ്കരായ രാജ്യങ്ങളുമായി നവകൊളോണിയല്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ പങ്കുവെക്കലുമാണ് പര്യടനത്തിന്‍െറ ഉദ്ദ്യേശമെന്ന് തെഹ്റാനില്‍ യാത്രക്കൊരുങ്ങവെ നെജാദ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്