പാരിസ് : ലോകരാജ്യങ്ങള്‍ക്കു തലവേദന സൃഷ്ടിക്കുന്ന 25 ഹാക്കര്‍മാര്‍ ഇന്റര്‍പോളിന്റെ പിടിയില്‍. കമ്പ്യൂട്ടര്‍ രംഗത്ത് നിരവധി വെബ്സൈറ്റുകള്‍ നശിപ്പിച്ച് കുപ്രസിദ്ധിയാര്‍ജിച്ച അനോണിമസ് ഹാക്കര്‍ മൂവ്മെന്റ് സംഘത്തില്‍ പ്പെട്ടവരാണ് പിടിയിലായവര്‍ എന്ന് സംശയിക്കുന്നു. അര്‍ജന്റീന, ചിലി, കൊളംബിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആഭ്യന്തരവകുപ്പിന്റെ സഹകരണത്തോടെ തെക്കേ അമേരിക്കയിലും യൂറോപ്പിലും നടന്ന വ്യാപക റെയ്ഡിലാണ് ഹാക്കര്‍മാരായ ഇരുപത്തഞ്ച് പേരെ പിടികൂടിയത്. 17നും 40നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. കൊളംബിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും വെബ്സൈറ്റുകള്‍ തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി പകുതിയോടെ ഹാക്കര്‍മാര്‍ക്കെതിരെ ഇന്റര്‍പോള്‍ ശക്തമാക്കിയ അന്വേഷണമാണ് ഇത്രയും പേരെ പിടികൂടിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം