വാഷിങ്ടണ്‍ : വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന മിറ്റ് റോംനി മിഷിഗണ്‍, അരിസോണ പ്രൈമറികളില്‍ മികച്ച വിജയം നേടി. സെനറ്റര്‍ റിക്ക് സാന്ററോമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 10 സംസ്ഥാനങ്ങളില്‍ മാര്‍ച്ച് ആറിന് നടക്കുന്ന പ്രൈമറികള്‍ കൂടി മിറ്റ് റോംനി വിജയിച്ചാല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബരാക് ഒബാമക്കെതിരെ ഈ വര്‍ഷം നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മിറ്റ് റോംനി ഉണ്ടാകും മിഷിഗണ്‍, അരിസോണ എന്നീ പ്രൈമറികളിലെ റോംനിയുടെ വിജയം ഈ സാധ്യത വര്‍ദ്ധിപ്പിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക