
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടത് ഇറാന് യുദ്ധം കാരണമാണ് എന്ന് യു. എസ്. വൈസ് പ്രസിഡണ്ട് ജെ. ഡി. വാന്‍സ്. നമ്മള് പരാജയപ്പെടാന്‍ കാരണം യുദ്ധമാണ് എന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
യുദ്ധം ശരിയായിരുന്നു എന്ന് വാദിക്കാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. 6 വര്‍ഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഈ യുദ്ധം കാരണമായി എന്നും ജെ. ഡി. വാന്‍സ് പറഞ്ഞു.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്ക് കാരണം ഇറാന് യുദ്ധവും ഇന്ധന വില വർദ്ധനവും എന്ന് ട്രംപ് പറഞ്ഞു. താല്‍ക്കാലിക വില വര്‍ദ്ധന ജനം അംഗീകരിച്ചില്ല. എന്നാല്‍ ഇറാനിലെ സൈനിക നടപടികളില്‍ ഖേദമില്ല എന്നും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ തന്നെ പ്രസ്താവന ഇറക്കി യിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയെ പരമ്പരാഗതമായി പിന്തുണച്ച് വരുന്നവർ പോലും ഇക്കുറി ഡെമോക്രാറ്റ് പാർട്ടിയ്ക്ക് വോട്ടു ചെയ്തു. റിപ്പബ്ലിക്കൻസിനു സ്വാധീനമുള്ള മേഖലകളിൽ ഉൾപ്പെടെയാണ് ഡെമോക്രാറ്റുകൾ നേട്ടം കൊയ്തത്.
അമേരിക്കൻ ജനപ്രതിനിധി സഭയിലും (House of Representatives) സെനറ്റിലും (Senate) ഡെമോക്രാറ്റുകൾക്ക് ആധിപത്യം ലഭിച്ചതോടെ നിയമ നിർമ്മാണങ്ങളിലും കോൺഗ്രസിന്റെ മേൽ നോട്ടത്തിലും അവർക്ക് കൂടുതൽ സ്വാധീനം ലഭിക്കും.
എന്നാൽ ഇതിനെ നേരിടാൻ തന്റെ പ്രസിഡൻഷ്യൽ വീറ്റോ (Presidential Veto) അധികാരം ഉപയോഗിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.
Image Credit : J D Vance-X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അമേരിക്ക, ഇറാന്, തിരഞ്ഞെടുപ്പ്, യുദ്ധം, വിവാദം




























