സുഡാനില്‍ ഗോത്രസംഘര്‍ഷത്തില്‍ മരണം നൂറ്റെണ്‍പത് കടന്നു

January 5th, 2012

കാര്‍തൂം: സുഡാനില്‍ ഉണ്ടായ ഗോത്ര സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. ദക്ഷിണ സുഡാനിലെ പിബര്‍ മേഘലയിലാണ് ലിയോനുവര്‍, മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍  നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ കച്ചവടക്കാരെ മോചിപ്പിച്ചു

January 4th, 2012

chinese-police-epathram

യിവു : കച്ചവടത്തില്‍ ചതിവ് കാണിച്ചതിന് നിയമ വിരുദ്ധമായി ചൈനയില്‍ പിടിയിലായ രണ്ടു ഇന്ത്യന്‍ കച്ചവടക്കാരെയും ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു. ചൈനയിലെ കുപ്രസിദ്ധമായ യിവുവില്‍ കച്ചവട ആവശ്യത്തിനായി എത്തിയ ഇവരെ നേരത്തെ നടത്തിയ ഇടപാടിന്റെ പണം നല്‍കാത്തതിനാലാണ് ചൈനീസ്‌ കച്ചവടക്കാര്‍ പിടികൂടി തടവിലിട്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളായി തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് ഇതില്‍ ഒരു കച്ചവടക്കാരനായ ദീപക്‌ രഹേജയുടെ ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ തടവില്‍ നിന്ന് വിമുക്തമാക്കാനായി ഇന്ത്യന്‍ അധികൃതര്‍ ചൈനീസ്‌ അധികൃതരുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ഷാങ്ഹായ്‌ പോലീസ്‌ പ്രശ്നത്തില്‍ ഇടപെടുകയും കച്ചവടക്കാരെ മോചിപ്പിക്കുകയുമായിരുന്നു. ഇവരെ തടവില്‍ വെച്ച ചൈനീസ്‌ കച്ചവടക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

വ്യാജ സി. ഡി. കള്‍, പകര്‍പ്പകവാശം ലംഘിച്ചു നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിങ്ങനെ ഒട്ടേറെ നിയമവിരുദ്ധ കച്ചവടം നടത്തുന്നതില്‍ കുപ്രസിദ്ധമാണ് യിവു.

ഇന്ത്യന്‍ കച്ചവടക്കാര്‍ സത്യസന്ധമായി കച്ചവടത്തില്‍ ഏര്‍പ്പെടണം എന്ന് ചൈനീസ്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇവിടെ വന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരെ ബോധവല്‍ക്കരിക്കണം എന്നും ചൈന ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി

December 28th, 2011

pirates-epathram

മുംബൈ : ഒമാന്‍ തീരത്തിനടുത്ത് വെച്ച് ഇറ്റാലിയന്‍ ചരക്കു കപ്പല്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തു. സോമാലിയന്‍ കടല്‍ കൊള്ളക്കാരാണ് കൊള്ളയ്ക്ക് പിന്നില്‍ എന്ന് സംശയിക്കപ്പെടുന്നു. കപ്പല്‍ ജീവനക്കാരില്‍ 7 ഇന്ത്യാക്കാരുമുണ്ട്.

എം. ടി. എന്‍റിക്കോ ലെവോളി എന്ന കപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. ഇറാനില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ പോകുകയായിരുന്ന കപ്പലില്‍ 7 ഇന്ത്യാക്കാര്‍ക്ക്‌ പുറമേ 6 ഇറ്റലി സ്വദേശികളും, 5 ഉക്രൈന്‍ സ്വദേശികളും ഉണ്ടായിരുന്നു.

ഈ സംഭവത്തോടെ കടല്‍ കൊള്ളക്കാരുടെ പിടിയില്‍ ആവുന്ന ഇന്ത്യന്‍ നാവികരുടെ എണ്ണം 43 ആയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അസൂയ മൂലം ഭര്‍ത്താവ്‌ യുവതിയുടെ വിരലുകള്‍ വെട്ടി മാറ്റി

December 21st, 2011

jealous-husband-chops-fingers-epathram

ദുബായ്‌ : യു.എ.ഇ.യില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ ബംഗ്ലാദേശ്‌ സ്വദേശി ഭാര്യയുടെ കൈ വിരലുകള്‍ വെട്ടി മാറ്റി. തന്റെ അനുമതി ഇല്ലാതെ ഭാര്യ ബിരുദ പഠനം നടത്തിയതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഈ ക്രൂര കൃത്യം ചെയ്തത്. അവധിയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു ആക്രമണം. 21 കാരിയായ ഭാര്യ കോളേജില്‍ പോകുന്നുണ്ട് എന്ന് മനസ്സിലാക്കിയ റഫീക്കുള്‍ ഇസ്ലാം ഭാര്യ ഹവ ആഖ്തറിനെ കെട്ടിയിട്ട് വായ ടേപ്പ് കൊണ്ട് അടച്ചതിന് ശേഷമാണ് വലതു കൈയ്യിലെ അഞ്ചു വിരലുകളും വെട്ടി മാറ്റിയത്‌. താന്‍ വെറും എട്ടാം ക്ലാസുകാരന്‍ ആണെന്നും തന്റെ ഭാര്യ കോളേജില്‍ പോകുന്നത് തനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല എന്നും ഇയാള്‍ പിന്നീട് പോലീസിനോട്‌ പറഞ്ഞു.

അഭ്യസ്തവിദ്യരായ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ ബംഗ്ലാദേശില്‍ പെരുകി വരികയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ മുന്‍പ്‌ ധാക്കാ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഒരു വനിതയുടെ കണ്ണുകള്‍ ഇവരുടെ തൊഴില്‍ രഹിതനായ ഭര്‍ത്താവ്‌ ചൂഴ്ന്നെടുത്തു. ഉന്നത വിദ്യാഭ്യാസത്തിനായി ഭാര്യ കാനഡയിലെ സര്‍വ്വകലാശാലയില്‍ പോകുന്നതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഇത് ചെയ്തത്.

തങ്ങളെക്കാള്‍ ബുദ്ധിപരമായി മികവ് പുലര്‍ത്തുന്ന ഭാര്യമാരോടുള്ള അസഹിഷ്ണുത മൂലം ഭാര്യമാരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ് എന്ന് സാമൂഹ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചില സാഹചര്യങ്ങളില്‍ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഗാര്‍ഹിക പീഡനത്തിലേക്കും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി തകര്‍ത്തു

November 27th, 2011

Kamla Persad-Bissessar-epathram

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജയുമായ കമല പ്രസാദ് ബിസ്സേസറിനെയും മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തെയും വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യത്ത് ആഗസ്ത് 21 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് വധശ്രമമെന്നു കരുതുന്നു. ആക്രമണ പദ്ധതിക്കു ലക്ഷ്യമിട്ടവരുടെ പേരുവിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുമെന്നും ഹീനമായ രാജ്യദ്രോഹമാണവര്‍ ചെയ്തതെന്നും പ്രധാനമന്ത്രി കമല പ്രസാദ് ബിസ്സേസര്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അതില്‍ ഇത്രയേറെ നീരസമുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂടിചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി

November 16th, 2011

Brian-leveson-epathram

ലണ്ടന്‍ : കുതന്ത്രങ്ങള്‍ മെനഞ്ഞ് വാര്‍ത്തകള്‍ ശേഖരിച്ചതിന്റെ പേരില്‍ അപമാനിതനായ മാദ്ധ്യമ രാജാവ്‌ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ മാത്രമല്ല മറ്റു മാദ്ധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടാവാം എന്ന സൂചനകള്‍ ലഭിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിച്ച ലോര്‍ഡ്‌ ജസ്റ്റിസ്‌ ബ്രിയാന്‍ ഹെന്‍റി ലെവെസന്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌. മാദ്ധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പോലീസുകാരും തമ്മില്‍ വളരെ അടുത്ത അനാരോഗ്യകരമായ ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ക്രമവിരുദ്ധമായ ഒരു കുടില്‍ വ്യവസായമായി തന്നെ ഇത് വളര്‍ന്നിരിക്കുന്നു. മര്‍ഡോക്കിന്റെ പത്രം മാത്രമല്ല “ദ സണ്‍”, “ഡേയ്ലി മിറര്‍” എന്നീ പത്രങ്ങള്‍ക്ക് വേണ്ടി കൂടി ന്യൂസ് ഓഫ് ദ വേള്‍ഡിനു വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ സ്വകാര്യ ഡിറ്റക്ടീവ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ചു കൊന്നു

November 9th, 2011

crime-epathram

കറാച്ചി: പാക്കിസ്ഥാനില്‍ ഹിന്ദു സമുദായക്കാരായ നാലു ഡോക്ടര്‍മാരെ ഒരു സംഘം വെടി വെച്ചു കൊലപ്പെടുത്തി. ഡോ. അശോക്, ഡോ. നരേഷ്, ഡോ. അജിത്, ഡോ. സത്യപാല്‍ എന്നിവരാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.  സിന്ധ് പ്രവിശ്യയിലെ ഷിക്കാപൂര്‍ ജില്ലയിലെ ചാക്ക് നഗരത്തിലെ ഒരു ആസ്പത്രിയിലാണ് സംഭവം. അക്രമികളില്‍ രണ്ടു പേര്‍ പിടിയിലായതായാണ് സൂചന. ഒരു ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ജീവനും സ്വത്തുക്കള്‍ക്കും ശക്തമായ ഭീഷണിയാണ് ഈ സമുദായത്തില്‍ നിന്നുമുള്ളവര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ ഹിന്ദു കൌണ്‍സില്‍ അധ്യക്ഷന്‍ ഡോ.രമേഷ് കുമാര്‍ ആരോപിച്ചു. പര്‍വേസ് മുഷറഫ് പാക്കിസ്ഥാന്‍ പ്രസിഡണ്ടായിരുന്ന കാലത്ത് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ സുരക്ഷിതരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭാര്യയ്ക്ക് സ്റ്റിറോയ്ഡ് നല്‍കിയ പ്രവാസി അറസ്റ്റില്‍

November 2nd, 2011

domestic-violence-epathram

ലണ്ടന്‍ : മാസങ്ങളോളം ഭാര്യയ്ക്ക് രഹസ്യമായി ഭക്ഷണത്തില്‍ സ്റ്റിറോയ്ഡ് കലര്‍ത്തി നല്‍കിയ പ്രവാസി ഇന്ത്യാക്കാരന്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. ഭാര്യയുടെ തൂക്കം വര്‍ദ്ധിപ്പിക്കുകയും അതോടെ ഭാര്യയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ആവുകയും ചെയ്യാനാണത്രെ ദല്‍വാര സിംഗ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ വര്ഷം നവംബര്‍ മുതല്‍ ജനുവരി വരെ ഇയാള്‍ തുടര്‍ച്ചയായി ഭാര്യയുടെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി. ഇതേ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ക്രമാതീതമായി രോമം വളരുകയും ദേഹം മുഴുവന്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. തനിക്ക്‌ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെട്ട ഭാര്യയോട്‌ അകാരണമായ ആശങ്കയാണ് ഇത് എന്ന് പറഞ്ഞ് ഇയാള്‍ വിലക്കുകയും ചെയ്തു. ഒരു നാള്‍ ഇയാള്‍ രഹസ്യമായി മുറിയില്‍ ഇരുന്ന് മരുന്ന് കലര്‍ത്തുന്നത് മകള്‍ കണ്ടതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ തെരച്ചിലില്‍ ഒരു അലമാരി നിറയെ സ്റ്റിറോയ്ഡുകള്‍ കണ്ടെടുത്തു. ഈ വിവരം പോലീസിനെ വിളിച്ചു പറഞ്ഞതോടെയാണ് ദല്‍വാര സിംഗ് പോലീസ്‌ പിടിയിലായത്‌.

ഇയാളെ ഭാര്യയെ കാണുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. ഒരു വര്ഷം തടവ്‌ ശിക്ഷ കോടതി വിധിച്ചുവെങ്കിലും ഇത് രണ്ടു വര്‍ഷത്തേക്ക് ഒഴിവാക്കി ഇയാളെ ഒരു പെരുമാറ്റ ദൂഷ്യ നിവാരണ പരിപാടിയില്‍ പങ്കെടുപ്പിക്കുവാനാണ് കോടതി തീരുമാനിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലിബിയ മോചിപ്പിക്കപ്പെട്ടുവോ?

October 26th, 2011

gaddafi-epathram

ട്രിപ്പോളി : അമേരിക്കയുടെ ബദ്ധ ശത്രുവും വെറുക്കപ്പെട്ടവനും ആയ ഗദ്ദാഫിയെ നാറ്റോ വധിച്ചു എന്ന വാര്‍ത്ത ലിബിയ മോചിപ്പിക്കപ്പെട്ടു എന്ന തലക്കെട്ടോടെയാണ് ലോകം കേട്ടത്. ലിബിയ മോചിപ്പിക്കപ്പെട്ടത് എന്തില്‍ നിന്നൊക്കെയാണ് എന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാവും.

അന്താരാഷ്‌ട്ര നാണയ നിധി, ലോക ബാങ്ക് എന്നീ അന്താരാഷ്‌ട്ര സാമ്പത്തിക ഭീകരരെ വര്‍ഷങ്ങളോളം വെല്ലുവിളിച്ചു എന്നതാണ് സ്വന്തം മരണത്തില്‍ കലാശിച്ച ഗദ്ദാഫി ചെയ്ത ഏറ്റവും വലിയ കുറ്റം. അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കടം എടുക്കാന്‍ വിസമ്മതിച്ച് ലിബിയന്‍ ജനതയെ കടക്കെണിയില്‍ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച നേതാവാണ് ഗദ്ദാഫി. ലിബിയയുടെ എണ്ണ നിക്ഷേപം ദേശസാല്‍ക്കരിച്ച അദ്ദേഹം അതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് സൌജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, വൈദ്യുതി എന്നിവ സ്വന്തം ജനതയ്ക്ക്‌ നല്‍കി. എണ്ണയില്‍ നിന്നും ലഭിച്ച വരുമാനം അദ്ദേഹം ഓരോ പൌരനും പങ്കിട്ടു നല്‍കി. ആയിര കണക്കിന് ഡോളര്‍ ആണ് ഇത്തരത്തില്‍ ഓരോ പൌരനും വര്‍ഷാവര്‍ഷം ലഭിച്ച വരുമാനം. വെറും ഏഴു രൂപ ലിറ്റര്‍ വിലയ്ക്കാണ് ലിബിയയില്‍ പെട്രോള്‍ ലഭ്യമായത്. നവ വധൂ വരന്മാര്‍ക്ക് സര്‍ക്കാര്‍ 50,000 ഡോളര്‍ വീട് വാങ്ങാനും പുതിയൊരു ജീവിതം ആരംഭിക്കാനുമായി നല്‍കി. പുതിയ കാര്‍ വാങ്ങാനുള്ള പകുതി പണവും സര്‍ക്കാര്‍ വഹിച്ചു.

ഗദ്ദാഫിയുടെ ഭരണ കാലത്ത് സാക്ഷരതാ നിരക്ക് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നു. താമസിക്കാനൊരു വീട് ഇതൊരു പൌരന്റെയും അടിസ്ഥാന അവകാശമാണ് എന്നായിരുന്നു ഗദ്ദാഫിയുടെ പക്ഷം. ഓരോ പൌരനും വീട് ലഭ്യമാകുന്നത് വരെ തന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് വേണ്ട എന്ന് തീരുമാനിച്ച അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്തു. ഗദ്ദാഫിയുടെ അച്ഛന്‍ ഒരു ടെന്റില്‍ താമസിക്കവെയാണ് മരണമടഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായി ഗിന്നസ്‌ ബുക്ക്‌ അംഗീകരിച്ച ശുദ്ധ ജല പദ്ധതി ഗദ്ദാഫിയുടെ ശ്രമ ഫലമാണ്. വിദേശ നിക്ഷേപം ഇല്ലാതെ നടപ്പിലാക്കിയ ഈ പദ്ധതിയെ ഗദ്ദാഫി എട്ടാമത്തെ ലോകാത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്‌. കൃഷി തൊഴിലായി സ്വീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൌജന്യമായി കൃഷി ഭൂമിയും ഉപകരണങ്ങളും വിത്തും കന്നുകാലികളെയും നല്‍കി.

വിദേശ കടത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിതയായിരുന്നു ലിബിയ എന്ന് അറിയുമ്പോള്‍ നാറ്റോയുടെ നീരസത്തിന്റെ കാരണം വ്യക്തമാകും. പലിശ രഹിത വായ്പകളാണ് ലിബിയ ബാങ്കുകളില്‍ നടപ്പിലാക്കിയത്‌. അമേരിക്കന്‍ ഡോളറിന്‍മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ഗദ്ദാഫിയുടെ ആശയമായിരുന്നു ഏകീകൃത ആഫ്രിക്കന്‍ കറന്‍സിയായ ആഫ്രിക്കന്‍ സ്വര്‍ണ ദിനാര്‍.`ലിബിയയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മാതൃക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ലോകം നിയന്ത്രിക്കുവാനുള്ള ലോക ബാങ്കിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും പദ്ധതികള്‍ക്ക്‌ ഏറ്റവും വലിയ തിരിച്ചടി ആകുമായിരുന്നു. ഗദ്ടാഫിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ലിബിയ കൈവരിച്ച അത്ഭുതകരമായ സാമ്പത്തിക നേട്ടങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങും എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ആശങ്ക.

തങ്ങളുടെ നേതാവിനെ ബോംബിട്ട് വധിക്കാന്‍ ശ്രമിച്ച നാറ്റോയ്ക്കെതിരെ ലിബിയയിലെ 95 ശതമാനം ആളുകളാണ് ട്രിപ്പോളിയിലെ ഗ്രീന്‍ സ്ക്വയറില്‍ 2011 ജൂലൈ 1ന് ഒത്തുകൂടിയത്‌. താഴെ ഉള്ള വീഡിയോ ശ്രദ്ധിച്ചാല്‍ ഒരു ചോദ്യം മനസ്സില്‍ ഉയരും. അമേരിക്ക അവകാശപ്പെടുന്നത് പോലെ വെറുക്കപ്പെട്ടവനായ ഒരു നേതാവിന് തെരുവുകളിലൂടെ നിര്‍ഭയനായി ഇങ്ങനെ സഞ്ചരിക്കുവാന്‍ കഴിയുമോ?

ഗദ്ദാഫിയുടെ വധം മനുഷ്യ രാശിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

ഗദ്ദാഫി വധിക്കപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. നാറ്റോയ്ക്ക്, അന്താരാഷ്‌ട്ര നാണയ നിധിയ്ക്ക്‌, ലോക ബാങ്കിന്… ലോകത്തെ പലിശക്കണക്ക് കൊണ്ട് അടിമകളാക്കി വെയ്ക്കാന്‍ വെമ്പല്‍ പൂണ്ട് നടക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെല്ലാം തന്നെ.

ലിബിയ അവസാനം മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തില്‍ നിന്ന്!

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 19101112»|

« Previous Page« Previous « ലിബിയയില്‍ ഇന്ധനടാങ്ക്‌ പൊട്ടിത്തെറിച്ച് നൂറിലേറെ മരണം
Next »Next Page » ജമൈക്കയുടെ പ്രധാനമന്ത്രിയായി ആന്‍ഡ്രൂ ഹോള്‍നെസ്‌ തെരഞ്ഞെടുക്കപ്പെട്ടു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine