പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജയുമായ കമല പ്രസാദ് ബിസ്സേസറിനെയും മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തെയും വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യത്ത് ആഗസ്ത് 21 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് വധശ്രമമെന്നു കരുതുന്നു. ആക്രമണ പദ്ധതിക്കു ലക്ഷ്യമിട്ടവരുടെ പേരുവിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുമെന്നും ഹീനമായ രാജ്യദ്രോഹമാണവര്‍ ചെയ്തതെന്നും പ്രധാനമന്ത്രി കമല പ്രസാദ് ബിസ്സേസര്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അതില്‍ ഇത്രയേറെ നീരസമുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂടിചേര്‍ത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം