ലണ്ടന്‍ : കുതന്ത്രങ്ങള്‍ മെനഞ്ഞ് വാര്‍ത്തകള്‍ ശേഖരിച്ചതിന്റെ പേരില്‍ അപമാനിതനായ മാദ്ധ്യമ രാജാവ് റൂപെര്‍ട്ട് മര്‍ഡോക്കിന്റെ പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ് മാത്രമല്ല മറ്റു മാദ്ധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടാവാം എന്ന സൂചനകള്‍ ലഭിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിച്ച ലോര്‍ഡ് ജസ്റ്റിസ് ബ്രിയാന്‍ ഹെന്‍റി ലെവെസന്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മാദ്ധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പോലീസുകാരും തമ്മില്‍ വളരെ അടുത്ത അനാരോഗ്യകരമായ ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ക്രമവിരുദ്ധമായ ഒരു കുടില്‍ വ്യവസായമായി തന്നെ ഇത് വളര്‍ന്നിരിക്കുന്നു. മര്‍ഡോക്കിന്റെ പത്രം മാത്രമല്ല “ദ സണ്‍”, “ഡേയ്ലി മിറര്‍” എന്നീ പത്രങ്ങള്‍ക്ക് വേണ്ടി കൂടി ന്യൂസ് ഓഫ് ദ വേള്‍ഡിനു വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ സ്വകാര്യ ഡിറ്റക്ടീവ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് സൂചന.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ബ്രിട്ടന്, വിവാദം