സ്ട്രാസ്ബര്‍ഗ്: പൊതു സ്ഥലത്ത് ശിരോവസ്ത്രം (ബുര്‍ഖ) നിരോധിച്ചുകൊണ്ടുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ശരിവച്ചു. ഫഞ്ച് നിയ്ം സമൂഹത്തില്‍ പാരസ്പര്യം നിലനിര്‍ത്തുവാന്‍ ഉതകുന്നതാണെന്ന് കോടതി വിലയിരുത്തി. പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് ബുര്‍ഖ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മുഖപടം ധരിക്കുന്നതെന്നും അത് മാറ്റുന്നത് തന്നെ തരം താഴ്ത്തുന്ന നടപടിയാകുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ കോടതി തയ്യാറായില്ല.
ലിംഗ സമത്വം , അന്തസ്സ്, സമൂഹത്തില്‍ ജീവിക്കുവാന്‍ ആവശ്യമായ ചുരുങ്ങിയ പരസ്പര ബഹുമാനം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ബുര്‍ഖ നിരോധനം നടപ്പിലാക്കിയതെന്നും ബുര്‍ഖ നിരോധനത്തിനു വന്‍ പൊതുജന സ്വീകാര്യതയുള്ളതായും സര്‍ക്കാര്‍ അവകാശപ്പെട്ടു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് തടസ്സമാണെന്നും ആളുകളുടെ വ്യക്തിത്വത്തെ മറക്കുന്നതുമായും ബുര്‍ഖ ധരിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് 2010-ല്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്. ഈ നിയമ പ്രകാരം ആര്‍ക്കും പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചു നടക്കാന്‍ അവകാശമില്ലെന്ന് പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോ പിഴ ചുമത്തുകയും ചെയ്യും.
പൊതുസ്ഥലത്ത് ബുര്‍ഖ നിരോധിക്കുന്ന ആദ്യത്തെ രാജ്യമാണ് ഫ്രാന്‍സ്. തുടര്‍ന്ന് 2011-ല്‍ ബെല്‍ജിയവും നിരോധനം നടപ്പിലാക്കി. സ്പെയിന്‍ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിലും ബുര്‍ഖ നിരോധനം വന്നിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം, മനുഷ്യാവകാശം, വിവാദം, സ്ത്രീ