Monday, February 28th, 2011

2011 ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2011 academy-awards-oscars - epathram

ലോസ് ആഞ്ചലസ് : സിനിമ ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രമായി ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥ പറയുന്ന “ദ കിങ്‌സ് സ്പീച്” തെരഞ്ഞെടുക്കപ്പെട്ടു. “ബ്ലാക്ക്‌ സ്വാന്‍” എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടിയായി നതാലി പോര്‍ട്ട്‌മാനും ദ കിങ്‌സ് സ്പീച്ചിലൂടെ കോളിന്‍ ഫിര്‍ത്തും തെരഞ്ഞെടുക്കപ്പെട്ടു. ടോം ഹൂപ്പര്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും ദ കിങ്‌സ് സ്പീച്ചിലൂടെ നേടി. ദി ഫൈറ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റിയന്‍ ബെയ്ല്‍, മെലീസ ലിയോ എന്നിവര്‍ മികച്ച സഹ നടനും സഹ നടിക്കുമുള്ള ഓസ്‌കറുകള്‍ സ്വന്തമാക്കി. ടോയ് സ്‌റ്റോറി 3 ആണ് മികച്ച അനിമേഷന്‍ ചിത്രം. ഇന്‍ ബെറ്റര്‍ വേള്‍ഡ് (ഡെന്‍മാര്‍ക്ക്) ആണ് മികച്ച വിദേശ ഭാഷാ ചിത്രം. ഏറ്റവും മികച്ച തിരക്കഥ : ഡേവിഡ്‌ സൈള്‍ഡാര്‍.  ശബ്ദ മിശ്രണം : സിനിമ – ഇന്‍സെപ്ഷന്‍ . മികച്ച കലാ സംവിധാനം : ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌, മികച്ച ഹ്രസ്വ ചിത്രം : ദി ലോസ്റ്റ്‌ തിംഗ്, മികച്ച സൌണ്ട് എഡിറ്റിംഗ് : റിച്ചാര്‍ഡ്‌ കിംഗ്‌ (ഇന്‍സെപ്ഷന്‍), മികച്ച ഡോക്യുമെന്ററി : ഇന്‍സൈഡ് ജോബ്‌, മികച്ച വസ്ത്രാലങ്കാരം : കോളിന്‍ അറ്റ്‌ വുഡ് (ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌)

ഇന്ത്യയുടെ സംഗീതജ്ഞന്‍ എ. ആര്‍. റഹ്മാന് ഇത്തവണ ഓസ്‌കര്‍ ലഭിച്ചില്ല. പശ്ചാത്തല സംഗീതം, മികച്ച ഗാനം എന്നിവയ്ക്കാണ് അദ്ദേഹത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. 127 അവേഴ്‌സ് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും ഗാനത്തിനുമാണ് റഹ്മാന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. ദി സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ ട്രെന്റ് റെസ്‌മോര്‍, അറ്റിക്കസ് റോസ് എന്നിവര്‍ക്കാണ് പശ്ചാത്തല സംഗീത വിഭാഗത്തില്‍ ഓസ്‌കര്‍. ടോയ് സ്‌റ്റോറി 3 എന്ന ചിത്രത്തിലെ വീ ബിലോങ് ടുഗതര്‍ എന്ന ഗാനത്തിന് റാന്‍ഡി ന്യൂമാന്‍ മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ നേടി.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കൊറോണ വൈറസ് : ഗവേഷകര്‍ ചിത്രങ്ങള്‍ പകര്‍ത്തി
 • നിര്‍ത്തി വെച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
 • ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’; പരീക്ഷണം നിർത്തിവെച്ചു
 • കൊവിഡ്-19 : നിയന്ത്രണങ്ങള്‍ നീക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും
 • കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്കു സൗജന്യമായി നല്‍കും : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
 • ബെയ്​റൂത്ത് തുറമുഖത്ത് സ്ഫോടനം : 78 മരണം
 • കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം
 • കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം
 • കൊവിഡ് വൈറസിന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല
 • ഡെക്സാ മെതാസോൺ കൊവിഡ് പ്രതിരോധിക്കും : പ്രതീക്ഷയോടെ വൈദ്യ ശാസ്ത്രം
 • പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു മുന്നറിയിപ്പ്
 • ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ : ക്ലിനിക്കല്‍ പരീക്ഷണം തുടരാം
 • മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ
 • വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക
 • ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌
 • ലോക്ക് ഡൗണിലെ ഇളവ് ; വൈറസ് വ്യാപനം രൂക്ഷമാക്കും
 • കാനഡ കെ. എം. സി. സി. ക്ക് രാഹുല്‍ ഗാന്ധി യുടെ അഭിനന്ദനം
 • കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല : നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് കോടതി
 • പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല
 • കൊറോണ വൈറസ് ഭൂമുഖത്ത് നില നില്‍ക്കും • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine